
തിരുവനന്തപുരം: സംസ്ഥാനത്ത് മണ്ണുമാന്തി യന്ത്രങ്ങൾ, ടിപ്പർ വാടക വർധിപ്പിക്കുന്നു.
പുതുക്കിയ നിരക്കുകൾ ഇങ്ങനെയാണ്:
ജെസിബി, ബുൾ, കാറ്റ്, എൽ & ടി – മണിക്കൂറിന് 1,600
ക്വാറി – 1,800
2 ഡിഎക്സ് – 1,400
ബ്രേക്കർ – 2,600
ഹിറ്റാച്ചി (20, 30, 25) – 1,300
ഹിറ്റാച്ചി (30, 35) – 1,400, ബ്രേക്കർ – 2,000
ഹിറ്റാച്ചി (70–85) – 1,800, ബ്രേക്കർ – 2,800
ഹിറ്റാച്ചി (110, 120) – 2,000, ബ്രേക്കർ – 3,200
ഹിറ്റാച്ചി (140, 145) – 2,300, ബ്രേക്കർ – 3,200
ഹിറ്റാച്ചി (210, 125) – 2,800, ബ്രേക്കർ – 3,800
ടിപ്പർ (100 അടി) – ദിവസത്തിന് 5,500
ടിപ്പർ (150 അടി) – ദിവസത്തിന് 8,000

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ മാസം 10 മുതൽ ഈ നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്ന് കൺസ്ട്രക്ഷൻ എക്യുപ്മെന്റ്സ് ഓണേഴ്സ് അസോസിയേഷൻ അറിയിച്ചു.
ശരാശരി 20 ശതമാനമാണ് വർധന. 2019ലാണ് ഏറ്റവും ഒടുവിൽ വാടക വർധിപ്പിച്ചത്. യന്ത്രങ്ങളുടെയും ഡീസലിന്റെയും വില, ഓപ്പറേറ്റർമാരുടെ വേതനം എന്നിവ ഗണ്യമായി ഉയർന്ന സാഹചര്യത്തിലാണ് വാടക വർധിപ്പിക്കുന്നത്. ഓപ്പറേറ്റർമാരുടെ വേതനത്തിൽ 20 ശതമാനം വർധന ബാധകമാക്കും. സീസണുകളിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നു ഇടനിലക്കാർ മണ്ണുമാന്തി യന്ത്രങ്ങൾ എത്തിക്കുന്നത് സംസ്ഥാനത്ത് വാഹന ഉടമകൾക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
കർണാടകയിലും തമിഴ്നാട്ടിലും കാർഷിക ആവശ്യത്തിന് സബ്സിഡി നിരക്കിൽ ലഭിക്കുന്ന വാഹനങ്ങളാണ് സീസണിൽ സംസ്ഥാനത്ത് കൊണ്ടുവന്നു നിരക്ക് കുറച്ച് പ്രവർത്തിപ്പിക്കുന്നത്. ഇക്കാര്യം അസോസിയേഷൻ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരും. നിയമ നടപടി സ്വീകരിക്കും. മേപ്പാടി പുഞ്ചിരിമട്ടത്ത് ഉരുൾപൊട്ടിയതിനെത്തുടർന്ന് മുണ്ടക്കൈ, ചൂരൽമല ഭാഗങ്ങളിൽ 18 ദിവസം ചെറുതും വലുതുമടക്കം 40 വാഹനങ്ങൾ അസോസിയേഷൻ സൗജന്യ സേവനത്തിന് ലഭ്യമാക്കിയിരുന്നതായി ഭാരവാഹികൾ പറഞ്ഞു.