ജെ.സി.ഐ കോട്ടയത്തിന്റെ 58-ാം സ്ഥാനാരോഹണ ചടങ്ങുകളും, 2025 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും; കോടിമത ലയൺസ്‌ ക്ലബ് സിറ്റി ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി വി എൻ വാസവൻ നിർവഹിച്ചു

Spread the love

കോട്ടയം : ജെ സി ഐ കോട്ടയത്തിന്റെ 58-ാം സ്ഥാനാരോഹണ ചടങ്ങുകളും, 2025 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും കോടിമത ലയൺസ്‌ ക്ലബ് സിറ്റി ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു .
2025- വർഷത്തെ പ്രസിഡൻ്റായി അഖിൽ ജോസും സെക്രട്ടറിയായി പ്രിൻസ് കുര്യനും സ്ഥാനമേറ്റു.

ജെ സി ഐ സോൺ 22 പ്രസിഡൻ്റ് ഏസ്വിൻ അഗസ്റ്റിൻ , സോൺ വൈസ് പ്രസിഡൻ്റ് ജെറി ജോഷി, ജെ സി ഐ കോട്ടയം സ്ഥാപക പ്രസിഡൻ്റ് ഡോ പി ജി ആർ പിള്ള , പ്രസിഡൻ്റ് അഖിൽ ജോസ്, മുൻ പ്രസിഡന്റ് ഡോ.അഭിജിത്ത് കർമ്മ, ഡോ.നിതീഷ് മൗലാന , രൂപേഷ് കുമാർ, അമൽ ലാലു തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിൽ 2025 വർഷത്തേക്കുള്ള പ്രോജക്ടുകളുടെ പ്രകാശനവും നടന്നു.