ജൂനിയർ ചേംബർ ഇന്റർനാഷണൽ (ജെസിഐ ) കോട്ടയം ശാഖയുടെ ആഭിമുഖ്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ യുവജന സംഘടനയുടെ ഭാഗമായി ‘ജെ സി ഐ വാരാഘോഷം 2025 – പ്രിസം110 ‘ സെപ്റ്റംബർ 9 മുതൽ 15 വരെ കോട്ടയത്തും സമീപപ്രദേശങ്ങളിലും വൈവിധ്യമാർന്ന പരിപാടികളോടെ നടക്കുന്നു

Spread the love

കോട്ടയം : ജൂനിയർ ചേമ്പർ ഇന്റർനാഷണൽ( ജെ സി ഐ) കോട്ടയം ശാഖയുടെ ആഭിമുഖ്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ യുവജന സംഘടനയുടെ ഭാഗമായി ‘ജെ സി ഐ വാരാഘോഷം 2025 – പ്രിസം110 ‘ സെപ്റ്റംബർ 9 മുതൽ 15 വരെ കോട്ടയത്തും സമീപപ്രദേശങ്ങളിലും വൈവിധ്യമാർന്ന പരിപാടികളോടെ നടക്കുന്നു.

video
play-sharp-fill

ഒന്നാം ദിവസം-സെപ്റ്റംബർ 9

രാവിലെ 10 മണിക്ക് ജെസിഐ ഭവനിൽ മുൻസിപ്പൽ കൗൺസിലർ ടോം കോര ജെ സി ഐ പതാക ഉയർത്തിക്കൊണ്ട് ഔപചാരികമായി ഉദ്ഘാടനം ചെയ്തുകൊണ്ട് വാരാഘോഷത്തിന് തുടക്കമായി . തുടർന്ന് ജെസിഐ വാരാഘോഷം സമൂഹത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഗവൺമെന്റ് മോഡൽ സ്കൂൾ പരിസരത്തുനിന്ന് വാക്കത്തോൺ സംഘടിപ്പിക്കുന്നു. ഉച്ചകഴിഞ്ഞ് ജെസിഐ കോട്ടയം മുൻ അംഗങ്ങൾ പങ്കുവയ്ക്കുന്ന ”വൈ ആം പ്രൗഡ് ടു ബി എ ജെയ്സി ” എന്ന പ്രചോദനാത്മക റീൽ പരമ്പര പുറത്തിറക്കും. വാരാഘോഷത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി പത്രസമ്മേളനം നടത്തുകയും ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാം ദിവസം- സെപ്റ്റംബർ 10

പൊതുജനങ്ങൾക്ക് വിധക്തരുടെ നേതൃത്വത്തിൽ ഡിജിറ്റൽ ലിറ്ററസി, ഫിനാൻഷ്യൽ ഇൻഡിപെൻഡൻസ് എന്നീ വിഷയങ്ങളിൽ സൗജന്യ തൊഴിലധിഷ്ഠിത പരിശീലനങ്ങളും ആരംഭിക്കും. ‘പ്രൗഡ് ടു ബി എ ജെയ്സി’ ക്യാമ്പയിൻ ആരംഭിക്കും.

മൂന്നാം ദിവസം- സെപ്റ്റംബർ 11

ശാസ്ത്രി റോഡിൽ ഉച്ചകഴിഞ്ഞ് രണ്ടുമണി മുതൽ സൗജന്യ ഹെൽത്ത് ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്. അതുപോലെ യുവാക്കളിലെ ആരോഗ്യ സംരക്ഷണം എന്ന മുദ്രാവാക്യത്തോടെ വൈകീട്ട് ആറുമണിക്ക് സൗഹൃദ ക്രിക്കറ്റ് & സ്പോർട്സ് ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നുണ്ട്.

നാലാം ദിവസം- സെപ്റ്റംബർ 12

അംഗങ്ങളുടെ ബിസിനസ് സ്ഥാപനങ്ങളിൽ ജെസിഐ ബിസിനസ് ബോർഡുകളുടെ അനാചരണവും പാഷൻ ടു പ്രൊഫൈൽ എന്ന പേരിൽ പ്രമുഖരായ ബിസിനസുകാരുടെ ബിസിനസ് ടോക്കും, വൈകിട്ട് ബിസിനസ് നെറ്റ്‌വർക്ക് മീറ്റും സംഘടിപ്പിക്കും.

അഞ്ചാം ദിവസം- സെപ്റ്റംബർ 13

‘നോ യുവർ ഡ്യൂട്ടീസ്’ എന്ന പൊതുജന ബോധവൽക്കരണ ക്യാമ്പിൽ ആരംഭിക്കും. അന്താരാഷ്ട്ര ഹ്യൂമൻ ഡ്യൂട്ടിസ് വെക്കേഷൻ പൊതുജനങ്ങളിൽ നിന്നും ഒപ്പു ശേഖരിക്കൽ പരിപാടിയും.

ആറാം ദിവസം- സെപ്റ്റംബർ14

ലോകത്തിലെ ഏറ്റവും വലിയ യുവജന സംഘടനയായ ജേഴ്സി ഐയിൽ അംഗമാകാൻ 18 to 40 പ്രായക്കാർക്ക് പരമാവധി ക്ഷണക്കത്തുകൾ നേരിൽ കൊടുത്തു ജെസിഐ ഇന്ത്യ നടത്തുന്ന നടത്തുന്ന പരിപാടിയിൽ പങ്കാളികളാകും യുവജന സംഘടനയായ ദേശീയയിൽ അംഗമാകുന്നതിലൂടെ വ്യക്തിത്വ വികസനവും സമൂഹത്തോടുള്ള അർപ്പണബോധവും യുവജനങ്ങളിൽ വാർത്തെടുക്കാൻ സാധിക്കും.

ഏഴാം ദിവസം -സെപ്റ്റംബർ 14

ജെസിഐ കോട്ടയം മുൻകാല നേതാക്കൾക്കും അംഗങ്ങൾക്കും പ്രവർത്തകർക്കും സഹസ്ഥാപനങ്ങൾക്കും നന്ദി രേഖപ്പെടുത്തുന്ന ചടങ്ങ് സംഘടിപ്പിക്കും. കൂടാതെ കലാ- സാംസ്കാരിക പരിപാടികളും ടാലന്റ് ഷോയും എല്ലാം കൂടി വലിയ ചടങ്ങും സംഘടിപ്പിക്കും. ജെസിഐ വാരാഘോഷം 2025 പ്രിസം 110 കോട്ടയത്ത് സമൂഹത്തിന് പ്രയോജനപ്പെടുത്തുന്ന സാമൂഹിക, വിദ്യാഭ്യാസ, ബിസിനസ് സാംസ്കാരിക പരിപാടികളുടെ സമാഹാരമായി മാറും. പരിപാടികൾക്ക് ജെസിഐ കോട്ടയം പ്രസിഡന്റ് അഖിൽ ജോസ്, സെക്രട്ടറിയും വീക്ക് കോഡിനേറ്ററുമായ പ്രിൻസ് കുര്യൻ ഓരോ ദിവസത്തെയും കോഡിനേറ്റർമാരായ ഡോ.നിതീഷ് മൗലാന, അനിൽ ഇട്ടി, അമൽ ലാലു സിറിയക്, വെങ്കിടേഷ് അയ്യർ, ഇൻഫൽ അഹമ്മദ്, ഗോകുൽ പ്രസാദ്, റിച്ചു മോൻ സാലു, അബി പീറ്റർ, പ്രവീൺ ചിറയിൽ തുടങ്ങിയവർ നേതൃത്വം നൽകും.