
കൊച്ചി: പെരുമ്പാവൂര്‍ ചൂണ്ടക്കുഴി കോരോത്തുകുടി വീട്ടില്‍ ജെയ്സി എബ്രഹാം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയില്‍. കാക്കനാട് സ്വദേശിയായ ഗിരീഷ് ബാബുവാണ് പിടിയിലായിരിക്കുന്നത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറഞ്ഞു.
കൊല്ലപ്പെട്ട ജെയ്‌സി എബ്രഹാമിന്റെ പരിചയക്കാരന്‍ കൂടിയാണ് ഗിരീഷ്. ജെയ്‌സിയുടെ പക്കല്‍ സ്വര്‍ണവും പണവും ഉണ്ടെന്നറിഞ്ഞാണ് ഇയാള്‍ കൊലപാതകം പ്ലാന്‍ ചെയ്തതെന്നും പോലീസ് വ്യക്തമാക്കി. നേരത്തെ ഹെല്‍മെറ്റ് ധരിച്ച് അപ്പാര്‍ട്‌മെന്റില്‍ എത്തിയ യുവാവിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്നും പോലീസിന് ലഭിച്ചിരുന്നു.
നേരത്തെ ഹെല്‍മെറ്റ് ധരിച്ച് അപ്പാര്‍ട്‌മെന്റില്‍ എത്തിയ യുവാവിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്നും പോലീസിന് ലഭിച്ചിരുന്നു. ജെയ്‌സിയുടെ സ്വര്‍ണ്ണവും പണവും മോഷ്ടിക്കാന്‍ വേണ്ടിയായിരുന്നു കൊലപാതകം. ജെയ്‌സിയുടെ ആഭരണങ്ങളും 2 മൊബൈല്‍ ഫോണുകളും നഷ്ടപ്പെട്ടിരുന്നു. തലയില്‍ പത്തോളം മുറിവുകളുണ്ടെന്നും തലയ്ക്കു പിന്നില്‍ വളരെ ആഴത്തിലുള്ള വലിയ മുറിവുണ്ടെന്നും പോലീസ് വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊലപാതകം നടന്ന ദിവസം ഇയാള്‍ അപ്പാര്‍ട്ട്‌മെന്റിലേക്കെത്തുന്നതും രണ്ടു മണിക്കൂറിന് ശേഷം തിരിച്ചു പോകുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഇയാള്‍ വന്നുപോയ സമയത്താണ് ജെയ്സി കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി.
പത്തോളം മുറിവുകളാണ് ദേഹത്തുണ്ടായിരുന്നത്. നെറുകയില്‍ ആഴത്തില്‍ പല മുറിവുകളുണ്ട്. ഇവയാണ് മരണകാരണം. തലയ്ക്കടിച്ച് കൊലപ്പെടുത്തി മുഖം വികൃതമാക്കി ശുചിമുറിയില്‍ ഉപേക്ഷിച്ചതാകാമെന്ന് പോലീസ് സംശയിക്കുന്നു.
ജെയ്സിയുടെ മൊബൈല്‍ ഫോണുകളുടെ കോള്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. യുവാവിന് പുറമെ മറ്റു പലരും മുന്‍ ദിവസങ്ങളില്‍ വന്നുപോയിരുന്നു. ഇവരെ ഓരോരുത്തരെയായി വിളിച്ചുവരുത്തി പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിനെല്ലാം ഒടുവിലാണ് ഗിരീഷിലേക്ക് പോലീസ് എത്തിയത്.
ഭര്‍ത്താവുമായി അകന്നു കഴിയുന്ന ജെയ്‌സി ഒരു വര്‍ഷമായി കളമശ്ശേരിയിലെ ഈ അപ്പാര്‍ട്ടമെന്റിലാണ് താമസം. കാനഡയില്‍ ജോലിയുള്ള ഏക മകള്‍ അമ്മയെ ഫോണില്‍ വിളിച്ചു കിട്ടാതായപ്പോള്‍ പോലീസിനെ അറിയിക്കുകയായിരുന്നു.