ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്: ഉള്ളിന്റെയുള്ളില്‍ നിന്നു പുതിയ കളി നിയമം എഴുതിച്ചേര്‍ത്ത മൂന്നാം ക്ലാസുകാരന്റെ ഉത്തര കടലാസ് സമൂഹ മാധ്യമങ്ങളിൽ വൈറലായി .

Spread the love

തിരുവനന്തപുരം : ‘ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്..’ ഉള്ളിന്റെയുള്ളില്‍ നിന്നു പുതിയ കളി നിയമം എഴുതിച്ചേര്‍ത്ത മൂന്നാം ക്ലാസുകാരന് വിദ്യാഭ്യാസ മന്ത്രിയുടെ പ്രശംസ.

തലശ്ശേരി ഒ ചന്തുമേനോന്‍ സ്മാരക വലിയമാടാവില്‍ ഗവ. യു പി സ്‌കൂളിലെ മൂന്നാം ക്ലാസുകാരന്‍ അഹാന്‍ അനൂപ് ആണ് കളി നിയമത്തില്‍ തന്റെ മുദ്ര പതിപ്പിച്ച്‌ ശ്രദ്ധേയനായത്.

നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഒരു കളിയിലെ നിയമാവലി എഴുതുകയെന്നതായിരുന്നു ചോദ്യപ്പേപ്പറില്‍ ഉണ്ടായിരുന്നത്. നാരാങ്ങാ സ്പൂണ്‍ കളിയുടെ നിയമാ വലിയായിരുന്നു അഹാന്‍ എഴുതിയത്. കളിയുടെ നിയമാവലി അക്ഷരത്തെറ്റൊന്നുമില്ലാതെ അക്കമിട്ടു കൃത്യമായി എഴുതിയ കൂട്ടത്തില്‍ അവസാനത്തേതായി അഹാന്‍ ഇങ്ങനെ കുറിച്ചു: ‘ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നമ്മുടെ പൊതുവിദ്യാലയങ്ങള്‍ ഇങ്ങനെയൊക്കെയാണ് മുന്നേറുന്നത്. ജീവിതത്തിലെ മികച്ച സന്ദേശം ഉത്തരക്കടലാസില്‍ പകര്‍ത്തിയ കുട്ടി എന്ന അടിക്കുറിപ്പോടെയാണ് മന്ത്രി വി ശിവന്‍കുട്ടി ഉത്തരക്കടലാസിന്റെ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഇതോടെ മൂന്നാം ക്ലാസുകാരന്‍ അഹാന്‍ അനൂപിന്റെ ഉത്തരക്കടലാസ് വൈറലായി.