play-sharp-fill
പതിനേഴ് വർഷങ്ങൾക്ക് ശേഷം ശബരീശ സന്നിധിയിൽ പാടാൻ ജയവിജയ ജയൻ

പതിനേഴ് വർഷങ്ങൾക്ക് ശേഷം ശബരീശ സന്നിധിയിൽ പാടാൻ ജയവിജയ ജയൻ


സ്വന്തം ലേഖകൻ
സന്നിധാനം: ശബരിമല സന്നിധിയിൽ അയ്യപ്പനെ തൊഴുതുമടങ്ങുന്ന ഓരോ ഭക്തനും കേൾക്കുന്ന നാദം, അനുഗ്രഹീത സംഗീതജ്ഞൻ ജയവിജയന്റേതാണ്. ഭാവ രാഗ ലയ താളത്തോടെ ജയവിജയന്മാർ പാടുമ്പോൾ ഭക്തന്റെ മനസും ആത്മീയ നിർവൃതി പുൽകാറുണ്ട്. 17 വർഷങ്ങൾക്ക് ശേഷം മറ്റൊരു കച്ചേരിക്കായി അയ്യനുമുന്നിൽ ജയൻ വീണ്ടും എത്തിയിരിക്കുകയാണ്.


അദ്ദേഹത്തിന്റെ വാക്കുകൾ-

42 വർഷങ്ങൾ ഞാനും അനിയനും (വിജയൻ) തുടർച്ചയായി ഇവിടെ പാടിയിട്ടുണ്ട്. തിരുവാഭരണ ഘോഷയാത്ര സന്നിധാനത്ത് എത്തുമ്പോഴാണ് പാട്ട് തുടങ്ങുക .അങ്ങനെ 42 വർഷത്തോളം ഇവിടെ കച്ചേരി അവതരിപ്പിച്ചു. എല്ലാമെല്ലാം അയ്യപ്പൻ, ശ്രീകോവിൽ നടതുറന്നു… തുടങ്ങിയവയെല്ലാം അവയിൽ ചിലതാണ്. അതിലൊരു പാട്ട് കേട്ട് കഴിഞ്ഞ് മാത്രമെ ശബരിമലയിൽ നടതുറക്കുള്ളൂ. അതൊക്കെ മുജ്ജന്മത്തിലെ പുണ്യമായാണ് കാണുന്നത്. ഇവിടെയിപ്പോൾ നമുക്ക് ശ്രദ്ധ ചെലുത്തേണ്ട പലകാര്യങ്ങളും വന്നിട്ടുണ്ട്. പക്ഷേ അതിലൊന്നും ഞാൻ ഇടപെട്ടിട്ടില്ല. കാരണം നമുക്ക് വേണ്ടത് ഭഗവാന്റെ കാരുണ്യം മാത്രമാണ്. 21 വർഷമായി ഒപ്പമുള്ളവരാണ് കൂടെ വന്നിട്ടുള്ളതും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group