മലയാളത്തില്‍നിന്ന് വീണ്ടുമൊരു വമ്പൻ ചിത്രം; ജയസൂര്യ ടൈറ്റിൽ വേഷത്തിലെത്തുന്ന ‘കത്തനാര്‍’ ഫസ്റ്റ്ലുക്ക് പുറത്ത്

Spread the love

ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍  റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ജയസൂര്യ നായകനായി എത്തുന്ന പുതിയ ചിത്രം ‘കത്തനാർ – ദി വൈല്‍ഡ് സോഴ്സറർ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ജയസൂര്യയുടെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ചാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.

വമ്പൻ ബജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്. ഒന്നര വർഷം നീണ്ട കത്തനാറിന്റെ ചിത്രീകരണം കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പൂർത്തിയായത്. ഈ ചിത്രം രചിച്ചിരിക്കുന്നത് ആർ രാമാനന്ദ് ആണ്.

ജയസൂര്യ ടൈറ്റില്‍ വേഷം ചെയ്യുന്ന ചിത്രത്തില്‍ തെലുങ്ക് സൂപ്പർ നായികാ താരം അനുഷ്ക ഷെട്ടി, തമിഴില്‍ നിന്ന് പ്രഭുദേവ, സാൻഡി മാസ്റ്റർ, കുല്‍പ്രീത് യാദവ്, ഹരീഷ് ഉത്തമൻ, നിതീഷ് ഭരദ്വാജ് (ഞാൻ ഗന്ധർവൻ ഫെയിം), മലയാളത്തില്‍ നിന്ന് സനൂപ് സന്തോഷ്, വിനീത്, കോട്ടയം രമേശ്, ദേവിക സഞ്ജയ്, കിരണ്‍ അരവിന്ദാക്ഷൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുപ്പതില്‍ അധികം ഭാഷകളിലായി രണ്ട് ഭാഗങ്ങളിലായാണ് ചിത്രം എത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഛായാഗ്രഹണം- നീല്‍ ഡി കുഞ്ഞ, സംഗീതം- രാഹുല്‍ സുബ്രഹ്മണ്യൻ ഉണ്ണി, എഡിറ്റിംഗ് – റോജിൻ തോമസ്, പ്രൊഡക്ഷൻ ഡിസൈൻ – രാജീവൻ, ആക്ഷൻ- ജംഗ്ജിൻ പാർക്ക്, കലൈ കിങ്സണ്‍, വിഎഫ്‌എക്സ് സൂപ്പർവൈസർ – വിഷ്ണു രാജ്, വിർച്വല്‍ പ്രൊഡക്ഷൻ ഹെഡ് – സെന്തില്‍ നാഥ്, കലാ സംവിധാനം – അജി കുട്ടിയാനി, രാം പ്രസാദ്, പ്രൊഡക്ഷൻ കണ്‍ട്രോളർ – സിദ്ധു പനക്കല്‍, പിആർഒ – ശബരി, വാഴൂർ ജോസ്.