play-sharp-fill
യുവതാരം ജയശ്രീ ശിവദാസിന് വാഹനമിടിച്ച് പരിക്കേറ്റു

യുവതാരം ജയശ്രീ ശിവദാസിന് വാഹനമിടിച്ച് പരിക്കേറ്റു

സ്വന്തം ലേഖകൻ

മൂന്നാർ: ചലച്ചിത്ര താരം ജയശ്രീ ശിവദാസിന് മൂന്നാറിൽ ഓട്ടോറിക്ഷ ഇടിച്ച് പരുക്ക്. മൂന്നാർ-മാട്ടുപ്പെട്ടി റോഡിൽ കെഎഫ്ഡിസി ഉദ്യാനത്തിനു സമീപം ഞായറാഴ്ചയായിരുന്നു അപകടം.


കാറിലേക്കു കയറാൻ ശ്രമിക്കുമ്പോൾ പുറകിൽ നിന്നു വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. പരുക്കേറ്റ ജയശ്രീ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1948 കാലം പറഞ്ഞത്, നിത്യഹരിത നായകൻ എന്നീ സിനിമകളിൽ നായികയായും ആക്ഷൻ ഹീറോ ബിജു ഉൾപ്പെടെ ഇരുപതോളം സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിലും ജയശ്രീ അഭിനയിച്ചിട്ടുണ്ട്. ബ്ലസി സംവിധാനം ചെയ്ത ഭ്രമരം സിനിമയിലെ അണ്ണാറക്കണ്ണാ വാ എന്ന പാട്ട് ആരും മറക്കാൻ സാധ്യതയില്ല. ഈ പാട്ട് സീനിലെ കൊച്ചു മിടുക്കിയായി എത്തിയ ജയശ്രീ പഠനത്തിലും അതവ മിടുക്കാണ് പ്രകടിപ്പിച്ചിരുന്നത്. താരത്തിന് പ്ലസ് ടു പരീക്ഷയിൽ 1200ൽ 1200 മാർക്ക് ലഭിച്ചിരുന്നു.സിനിമ മേഖലയിൽ സജീവമായി നിൽക്കവെയാണ് പരീക്ഷയിൽ മികവ് കാണിച്ച് അന്ന് താരം ശ്രദ്ധിക്കപ്പെട്ടത്.