ശബരിമല സ്വർണക്കൊള്ളക്കേസില്‍ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീക്ക് തിരിച്ചടി: മുൻ‌കൂർ ജാമ്യ ഹർജി കോടതി തള്ളി: ഇവരെ ഉടൻ അറസ്റ്റ് ചെയ്തേക്കും.

Spread the love

കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസില്‍ എസ് ജയശ്രീക്ക് തിരിച്ചടിയായി മുൻ‌കൂർ ജാമ്യ ഹർജി തള്ളി. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയും ജയശ്രീയുടെ മുൻ‌കൂർ ജാമ്യ ഹർജി തള്ളുകയായിരുന്നു.
ദ്വാരപാലകപാളി കേസില്‍ 4-ാം പ്രതി ആണ് ജയശ്രീ. ദേവസ്വം ബോർഡ് മുൻ സെക്രട്ടറി ആയ ജയശ്രീ മിനുട്ട്സില്‍ തിരുത്തല്‍ വരുത്തിയെന്നാണ് അന്വേഷണ സംഘം.

video
play-sharp-fill

പാളികള്‍ കൊടുത്തു വിടാനുള്ള ദേവസ്വം ബോർഡ് മിനിട്ട്സില്‍ ആണ് തിരുത്തുവരുത്തിയത്. ചെമ്പ് പാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തു വിടണം എന്നായിരുന്നു ജയശ്രീ മിനുട്ട്സില്‍ എഴുതിയത്. അതേസമയം, മുൻകൂർ ജാമ്യഹർജി തള്ളിയതോടെ ജയശ്രീയെ ഉടൻ അറസ്റ്റ് ചെയ്തേക്കും.

ഉദ്യോഗസ്ഥന് നിർബന്ധിത അവധിക്ക് പിന്നാലെ സ്ഥലംമാറ്റം
ശബരിമല സ്വർണ കൊള്ളയില്‍ 2019 ലെ വിവാദ ഫയലുകള്‍ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥന് നിർബന്ധിത അവധിക്ക് പിന്നാലെ സ്ഥലംമാറ്റം. എൻ വാസു ദേവസ്വം കമ്മീഷണർ ആയിരിക്കെ വാസുവിൻ്റെ ഓഫീസിലെ ശബരിമല സെക്ഷൻ ക്ലർക്കായിരുന്ന ശ്യാം പ്രകാശിനെതിരെയാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ ദേവസ്വം വിജിലൻസ് തിരുവനന്തപുരം സോണ്‍ ഓഫീസർ ആയിരുന്നു ശ്യാം പ്രകാശ്. സ്വർണകൊള്ള അന്വേഷണം തുടങ്ങിയ ശേഷമാണ് ഈ ഉദ്യോഗസ്ഥൻ തന്റെ ഓഫീസില്‍ ഉണ്ടെന്ന് വിജിലൻസ് എസ്പി തിരിച്ചറിഞ്ഞത്. തുടർന്ന് നിർബന്ധിത അവധിയില്‍ പോകാൻ എസ്പി നിർദേശിക്കുകയായിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ സ്ഥലംമാറ്റം.

ദേവസ്വം വിജിലൻസില്‍ നിന്ന് വർക്കല ഗ്രൂപ്പിലേക്കാണ് ശ്യാം പ്രകാശിനെ സ്ഥലംമാറ്റിയത്. വർക്കല അസിസ്റ്റൻ്റ് ദേവസം കമ്മീഷണർ ആയിട്ടാണ് സ്ഥലംമാറ്റം. സ്വർണം ‘ചെമ്പായ ‘ ഫയലുകള്‍ കൈകാര്യം ചെയ്തത് ശ്യാം പ്രകാശായിരുന്നു. അതേസമയം, ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ ദേവസ്വം മുൻ പ്രസിഡൻറ് എ പത്മകുമാറിനെ എസ്‌ഐടി ഉടൻ ചോദ്യം ചെയ്യും. പത്മകുമാറിൻറെ സെക്രട്ടറി അടക്കമുള്ളവരെ വിളിച്ചുവരുത്തി വിവരങ്ങള്‍ തേടി.