play-sharp-fill
കലയാണ് മഞ്ജു വാര്യരുടെ രാഷ്ട്രീയം, അതുകൊണ്ടാണ് അവർ മതിലു പണിയിൽ നിന്ന് പിൻമാറിയത്; കാവ്യ മാധവൻ കൈക്കുഞ്ഞുമായി മതിലു പണിക്കെത്താൻ സാധ്യത

കലയാണ് മഞ്ജു വാര്യരുടെ രാഷ്ട്രീയം, അതുകൊണ്ടാണ് അവർ മതിലു പണിയിൽ നിന്ന് പിൻമാറിയത്; കാവ്യ മാധവൻ കൈക്കുഞ്ഞുമായി മതിലു പണിക്കെത്താൻ സാധ്യത


സ്വന്തം ലേഖകൻ

കൊച്ചി: നടി മഞ്ജു വാര്യർ വനിതാ മതിലിന് പിന്തുണകൊടുത്ത് മണിക്കൂറുകൾ കഴിയുന്നതിന് മുമ്പ് തന്നെ നടി ആ പിന്തുണ പിൻവലിക്കുകയും ചെയ്തു.. ഈ സംഭവത്തിൽ രാഷ്ട്രീയ നിരീക്ഷകനായ ജയശങ്കർ തന്റെ പതിവ് ശൈലിയിൽ പ്രതികരിച്ചു കൊണ്ട് രംഗത്ത് എത്തി. കലയാണ് മഞ്ജു വാര്യരുടെ രാഷ്ട്രീയം. അതിനപ്പുറം ഒരു രാഷ്ട്രീയവും അറിയില്ല, പറയില്ല. അതുകൊണ്ടാണ് അവർ മതിലു പണിയിൽ നിന്ന് പിൻമാറിയതെന്നാണ് ജയശങ്കർ ഫേസ്ബുക്കിൽ കുറിക്കുന്നത്.കൊച്ചി:നടി മഞ്ജു വാര്യർ വനിതാ മതിലിന് പിന്തുണകൊടുത്ത് മണിക്കൂറുകൾ കഴിയുന്നതിന് മുമ്പ് തന്നെ നടി ആ പിന്തുണ പിൻവലിക്കുകയും ചെയ്തു.. ഈ സംഭവത്തിൽ രാഷ്ട്രീയ നിരീക്ഷകനായ ജയശങ്കർ തന്റെ പതിവ് ശൈലിയിൽ പ്രതികരിച്ചു കൊണ്ട് രംഗത്ത് എത്തി. കലയാണ് മഞ്ജു വാര്യരുടെ രാഷ്ട്രീയം. അതിനപ്പുറം ഒരു രാഷ്ട്രീയവും അറിയില്ല, പറയില്ല. അതുകൊണ്ടാണ് അവർ മതിലു പണിയിൽ നിന്ന് പിൻമാറിയതെന്നാണ് ജയശങ്കർ ഫേസ്ബുക്കിൽ കുറിക്കുന്നത്.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഞ്ജു വാര്യർ വനിതാ മതിലിനുളള പിന്തുണ പിൻവലിച്ചു. സമസ്ത കേരള വാര്യർ സമാജം നവോത്ഥാന മൂല്യങ്ങളെയും വനിതാ മതിലിനെയും എതിർക്കുന്നതു കൊണ്ടല്ല, ഒടിയൻ സിനിമക്കെതിരെ നടന്ന ഒടിവിദ്യയിൽ മനംനൊന്തിട്ടുമല്ല മഹാനടി മനസ്സു മാറ്റിയത്.മട്ടുപ്പാവിലെ പച്ചക്കറി കൃഷി പോലെ എന്തോ സർക്കാർ പരിപാടിയാണ് വനിതാ മതിൽ എന്നാണ് മഞ്ജു കരുതിയത്രേ. മതിലിനു രാഷ്ട്രീയവും മതവും ജാതിയും ഉപജാതിയും നവോത്ഥാന പാരമ്പര്യവും ഉണ്ടെന്ന് സ്വപ്നേപി അറിഞ്ഞില്ല. കലയാണ് മഞ്ജു വാര്യരുടെ രാഷ്ട്രീയം. സിനിമ, നൃത്തം, പരസ്യം- അതിനപ്പുറം ഒരു രാഷ്ട്രീയവും അറിയില്ല, പറയില്ല, താല്പര്യമില്ല. അതുകൊണ്ട് മതിലു പണിയിൽ നിന്ന് സവിനയം പിന്മാറുന്നു. സോറി.മഞ്ജു വാര്യർ പിൻമാറിയതോടെ വനിതാ മതിൽ വിജയിപ്പിക്കേണ്ടത് ‘അമ്മ’സംഘടനയുടെയും ദിലീപ് ഫാൻസ് അസോസിയേഷന്റെയും അഭിമാനപ്രശ്നമായി മാറി. കാവ്യ മാധവൻ കൈക്കുഞ്ഞുമായി വനിതാ മതിലിൽ അണിചേരാനും സാധ്യത.

ജനപ്രിയ നായകനൊപ്പം,
നവോത്ഥാന മൂല്യങ്ങൾക്കൊപ്പം.