“ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താനെ സഹായിച്ച ചൈനയോട് പ്രതികരിക്കുന്നതിന് പകരം മോദി സർക്കാർ നിശബ്‌ദമായി”; മോദിയുടെ ചൈന സന്ദർശനത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ്

Spread the love

ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈന സന്ദർശനത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ്. ഗൽവാൻ സംഘർഷത്തിൽ ചൈനയ്ക്ക് പ്രധാനമന്ത്രി ക്ലീൻ ചിറ്റ് നൽകിയെന്ന് ജയറാം രമേശ് ആരോപിച്ചു.

ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താനെ സഹായിച്ച ചൈനയോട് പ്രതികരിക്കുന്നതിന് പകരം മോദി സർക്കാർ നിശബ്‌ദമായി. സർക്കാരിന്റെ നട്ടെല്ലില്ലായ്‌മയാണോ ന്യൂ നോർമൽ എന്ന് ജയറാം രമേശ് ചോദിച്ചു.

പ്രധാനമന്ത്രി മോദിയും ഷി ജിൻപിങ്ങും തമ്മിലുള്ള ഇന്നത്തെ കൂടിക്കാഴ്ച‌ താഴെ പറയുന്ന സാഹചര്യത്തിൽ വിലയിരുത്തപ്പെടണം. 2020 ജൂണിൽ, ഗൽവാൻ താഴ്വരയിൽ നടന്ന ചൈനീസ് ആക്രമണത്തിൽ നമ്മുടെ ധീരരായ 20 ജവാന്മാർക്ക് ജീവൻ നഷ്‌ടപ്പെട്ടു. എന്നിട്ടും ചൈനീസ് ആക്രമണം തിരിച്ചറിയുന്നതിന് പകരം 2020 ജൂണിൽ പ്രധാനമന്ത്രി മോദി ചൈനയ്ക്ക് ക്ലീൻ ചിറ്റ് നൽകി ജയറാം രമേശ് എക്സിൽ കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group