
ശബരിമല ദര്‍ശനം നടത്തി ജയറാമും പാര്‍വതിയും; പാര്‍വതി അയ്യപ്പ ദര്‍ശനത്തിന് എത്തുന്നത് ആദ്യമായി
സ്വന്തം ലേഖിക
പത്തനംതിട്ട: ചലച്ചിത്ര താരങ്ങളും ദമ്പതികളുമായ ജയറാമും പാര്‍വതിയും തിങ്കളാഴ്ച അയ്യപ്പ ദര്‍ശനം നടത്തി.
മണ്ഡല- മകരവിളക്ക് കാലത്തും മാസ പൂജകള്‍ക്കും ജയറാം ശബരിമലയില്‍ എത്താറുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ പാര്‍വതി ആദ്യമായാണ് അയ്യപ്പ ദര്‍ശനത്തിന് എത്തുന്നത്. തമിഴ് നടന്‍ യോഗി ബാബുവും നടിയും നിര്‍മ്മാതാവുമായ മേനകയും സന്നിധാനത്ത് വിഷുക്കണി ദര്‍ശനത്തിന് എത്തിയിരുന്നു.
വിഷു ഉത്സവം പൂര്‍ത്തിയാക്കി 19 ന് രാത്രി ഹരിവരാസനം പാടി നട അടക്കും.
അതേസമയം തിരക്ക് ഏറെ ആണെങ്കിലും അതിന് അനുസരിച്ചുള്ള സൗകര്യങ്ങള്‍ തീര്‍ഥാടന പാതകളിലും ശബരിമലയിലും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ഭക്തര്‍ പറയുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കെഎസ്‌ആര്‍ടിസി ഡിപ്പോകളില്‍നിന്നു പമ്പയിലേക്ക് സര്‍വീസ് നടത്തും എന്ന് അറിയിച്ചിരുന്നെങ്കിലും ഇത് ഫലം കണ്ടില്ല.
Third Eye News Live
0