video
play-sharp-fill

“കുടുംബത്തിലെ ഒരു അംഗത്തെ പോലെ; 35 വർഷത്തെ ആത്മബന്ധം “; അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ ആദരാഞ്ജലികൾ അർപ്പിച്ച് നടൻ ജയറാം

“കുടുംബത്തിലെ ഒരു അംഗത്തെ പോലെ; 35 വർഷത്തെ ആത്മബന്ധം “; അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ ആദരാഞ്ജലികൾ അർപ്പിച്ച് നടൻ ജയറാം

Spread the love

സ്വന്തം ലേഖിക

കോട്ടയം: അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ നടൻ ജയറാം എത്തി.

പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ ആദരാഞ്ജലികൾ അർപ്പിച്ച നടൻ 35 വർഷത്തിലേറെക്കാലമായുള്ള ആത്മബന്ധമാണ് തനിക്കു ഉമ്മൻചാണ്ടിയുമായിട്ട് എന്നാണ് അദ്ദേഹം കൂട്ടിച്ചേർത്ത്. കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് അനുഭവപ്പെട്ടിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്റെ വിവാഹത്തിന് ഉമ്മൻ ചാണ്ടി രണ്ടുമണിക്കൂർ മുൻപേ വന്നതും ആദ്യമായി തലയിൽ കൈവെച്ചു അനുഗ്രഹിച്ചതും എല്ലാം അദ്ദേഹം ഓർക്കുക ആയിരുന്നു .

എന്റെ വിവാഹ റിസപ്ഷന്‍ മുമ്പ് രണ്ട് മണിക്കൂര്‍ ടൗണ്‍ഹാളില്‍ അദ്ദേഹം കാത്തിരുന്നതിനെ കുറിച്ചൊക്കെ അദ്ദേഹം വാ തോരാതെ പറയുക ആയിരുന്നു.

“ഉമ്മൻ ചാണ്ടിയുടെ ലാളിത്യത്തേക്കുറിച്ച് പ്രേതെകിച്ചു ഒന്നും പറയേണ്ട കാര്യമില്ലെ.
ലോകമെമ്പാടുമുള്ള മലയാളികൾക്ക് മൊത്തം അറിയുന്ന കാര്യമാണിത്. 1992 സെപ്റ്റംബർ ഏഴിനായിരുന്നു തന്റെ വിവാഹം. എട്ടാം തീയതി എറണാകുളം ടൗൺഹാളിൽ ഒരു റിസപ്ഷനുണ്ടായിരുന്നു. ആറരമണിക്കായിരുന്നു എല്ലാവരേയും ക്ഷണിച്ചിരുന്നത്. നാലരയായപ്പോൾ ടൗൺഹാളിൽ നിന്ന് ഒരു വിളിവന്നു, ഒരാൾ വന്ന് കാത്തിരിക്കുന്നുണ്ടെന്നു പറഞ്ഞ്. ആരാണെന്ന് ചോദിച്ചപ്പോൾ പുതുപ്പള്ളി എം.എൽ.എ ഉമ്മൻ ചാണ്ടി സാറാണെന്ന് മറുപടി ലഭിച്ചെന്നും ജയറാം ഓർത്തെടുത്തു.

‘ആ സമയത്ത് ടൗൺഹാൾ തുറന്നിട്ടില്ല. അതിന്റെ പടിക്കെട്ടിൽ രണ്ടരമണിക്കൂർ ഞങ്ങൾ വരുന്നതും കാത്തിരുന്ന് ആദ്യമായി എന്റെയും ഭാര്യയുടേയും തലയിൽ കൈവെച്ച് അനുഗ്രഹിച്ചത് സാറായിരുന്നു. ഇതുപോലെ എത്രയെത്രയോ മുഹൂർത്തങ്ങൾ എന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. എന്റെ മകൻ ആദ്യമായി ഒരു സംസ്ഥാന ചലച്ചിത്ര പുരസ്കാരം വാങ്ങിയത് അദ്ദേഹത്തിന്റെ കൈകളിൽ നിന്നാണ്. ഈ പള്ളിയിൽ ത്തന്നെയാണ് പെരുന്നാളിന് അദ്ദേഹത്തിനൊപ്പം വന്നിട്ടുള്ളത്.’

‘ഏറ്റവും ഒടുവിൽ അദ്ദേഹത്തിന്റെ പിറന്നാൾ ദിവസം ഞാൻ ഫോൺ ചെയ്തപ്പോൾ അച്ചുവാണ് എടുത്തത്. അച്ഛന് സംസാരിക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞു. കുറച്ചുകഴിഞ്ഞ് വീഡിയോകോളിൽ വരാമെന്നും ഒന്ന് കൈവീശിക്കാണിച്ചാൽ മാത്രം മതിയെന്നും ഞാൻ പറഞ്ഞു. അപ്പോൾത്തന്നെ വിളിച്ചു. അദ്ദേഹം എന്നെ അനുഗ്രഹിക്കുന്ന പോലെ രണ്ടു കൈകളും ഉയർത്തിക്കാണിച്ചു’ എന്നും ജയറാം പറയുന്നു.