video
play-sharp-fill
ജയറാമിന്റെ മുഖത്തിന് എന്തു സംഭവിച്ചു? ആരാധകരെ ആശങ്കയില്‍ ആഴ്ത്തി താരം ഇൻസ്റ്റാഗ്രാമില്‍ പങ്കുവച്ച പുതിയ ചിത്രം

ജയറാമിന്റെ മുഖത്തിന് എന്തു സംഭവിച്ചു? ആരാധകരെ ആശങ്കയില്‍ ആഴ്ത്തി താരം ഇൻസ്റ്റാഗ്രാമില്‍ പങ്കുവച്ച പുതിയ ചിത്രം

ബോ ക്സ് ഓഫീസ് വിജയങ്ങളുടെ കണക്കില്‍ ഇപ്പോള്‍ തന്റെ പഴയ കാലത്തിന്റെ നിഴലില്‍ മാത്രമാണെങ്കിലും മലയാളികള്‍ ഒരു കാലത്തും മറന്ന് കളയാത്ത നടനാണ് ജയറാം.മനസിനക്കരെ, സന്ദേശം, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, മേലെപറമ്ബില്‍ ആണ്‍വീട്, വണ്‍ മാൻ ഷോ, ഞങ്ങള്‍ സന്തുഷ്ടരാണ്, തൂവല്‍ കൊട്ടാരം, കേളി തുടങ്ങി കേരള ജനത സ്വീകരിച്ച ഒട്ടനവധി കുടുംബ ചിത്രങ്ങളാണ് ജയറാമിനെ മലയാളികള്‍ക്ക് പ്രിയങ്കരനാക്കിയത്.

അമ്പതിയെട്ടുകാരനായ താരം വളരെ വിരളമായി മാത്രമാണ് മലയാള സിനിമകളില്‍ അഭിനയിക്കുന്നത്. അവസാനം ജയറാം കേന്ദ്രകഥാപാത്രമായി രണ്ട് മലയാള ചിത്രങ്ങള്‍ മാത്രമാണ് തിയേറ്ററുകളിലെത്തിയത്. അതില്‍ മകള്‍ സമ്മിശ്ര പ്രതികരണമാണ് നേടിയത്. ഓസ്ലർ ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്.തമിഴ്, തെലുങ്ക് ഭാഷകളിലാണ് ജയറാം ഇപ്പോള്‍ സജീവമായി നില്‍ക്കുന്നത്. മാത്രമല്ല അന്യഭാഷകളില്‍ ജയറാം ചെയ്ത സിനിമകളെല്ലാം ഹിറ്റാണുതാനും. അവസാനം ജയറാം ഭാഗമായി തിയേറ്ററുകളിലെത്തിയ സിനിമ വിജയ് ചിത്രം ഗോട്ടായിരുന്നു.

സോഷ്യല്‍‌മീഡിയയില്‍ സജീവമായ താരം പങ്കിട്ട ഏറ്റവും പുതിയ ഫോട്ടോയാണ് ചർച്ചയാകുന്നത്. സോള്‍ട്ട് ആന്റ് പെപ്പർ ലുക്കില്‍ മോഡേണ്‍ സ്റ്റൈലില്‍‌ ചിരിതൂകിയിരിക്കുന്ന ജയറാമാണ് ചിത്രത്തിലുള്ളത്. ചാര നിറത്തിലുള്ള വൂളൻ സ്വെറ്റ് ഷർട്ടാണ് താരം ധരിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍‌ ഫോട്ടോ ആരാധകർക്ക് അത്ര ബോധിച്ചില്ല. ജയറാമിന്റെ മുഖത്തിനും ചിരിക്കും എന്തോ സംഭവിച്ചുവെന്നാണ് ഫോട്ടോ പ്രത്യക്ഷപ്പെട്ടതോടെ വരുന്ന കമന്റുകളില്‍ ഏറെയും. ഇത് ഞങ്ങളുടെ ജയറമേട്ടനല്ല… എന്തോ എവിടെയോ ഒരു തകരാറുപോലെ.. നടന്റെ മുഖത്തിന് എന്തുപറ്റി?, ഇത് ഏത് സ്റ്റൈലാണ്?, പെട്ടന്ന് കാണുമ്ബോള്‍ നടൻ പ്രതാപ് പോത്തനെ പോലെ തോന്നി, പുതിയ സിനിമയിലെ ലുക്കാണോ? അതോ ഡീ എയ്ജിങ്ങോ? എന്നിങ്ങനെ എല്ലാമാണ് കമന്റുകള്‍. ഏറെയും കമന്റുകള്‍ നടന്റെ മുഖത്തിന് എന്തെങ്കിലും സംഭവിച്ച്‌ കാണുമോ എന്നുള്ള ആശങ്ക പങ്കിട്ടുള്ളതായിരുന്നു. ഫോട്ടോ ചർച്ചയായതോടെ ചിലർ നടൻ മിറർ ഇമേജാണ് ഇട്ടിരിക്കുന്നതെന്നും അതിനാലാണ് മുഖത്തിന് മാറ്റം സംഭവിച്ചതായി തോന്നുന്നതെന്നും കുറിച്ചെത്തി.