
കൊച്ചി: ശബരിമല സ്വർണക്കൊള്ളയില്‍ ഇഡി നോട്ടീസ് നല്കിയ നടൻ ജയറാം ഇന്ന് ചോദ്യം ചെയ്യലിനായി ഇഡി കൊച്ചി ഓഫീസില്‍ ഹാജരായേക്കും.
ദ്വാരപാലക പാളികള്‍ ജയറാമിന്റെ ചെന്നൈയിലെ വീട്ടില്‍ എത്തിച്ച് പൂജ നടത്തിയതടക്കം പോറ്റിയുമായി സാമ്പത്തിക ഇടപാടുണ്ടോ എന്നതിലാണ് ജയറാം മറുപടി നല്‍കേണ്ടത്. സ്വർണക്കൊള്ളയിലെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുന്നതിന്റെ ഭാഗമാണ് ജയറാമിന്റെ ചോദ്യം ചെയ്യല്‍.
ദീർഘ കാലമായുള്ള സൗഹൃദം മാത്രമാണ് പോറ്റിയുമായുള്ളതെന്നും ഒരു രൂപയുടെ പോലും പണമിടപാട് ഇല്ലെന്നുമാണ് എസ്ഐടിക്ക് ജയറാം മൊഴി നല്‍കിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയെ ഇന്നലെ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരിക്കല്‍ പോലും പോറ്റിയെ കണ്ടിട്ടില്ലെന്നും ശബരിമലയില്‍ പോയിട്ടില്ലെന്നുമാണ് ജയശ്രീയുടെ മൊഴി. കൂടുതല്‍ രാഷ്ട്രീയനേതാക്കളെ ഇഡി ചോദ്യം ചെയ്യാനാണ് സാധ്യത.
ഇതില്‍ ഇഡിയുടെ കണ്ടെത്തലുകള്‍ എന്തെല്ലാമാണെന്നാണ് ഇനി അറിയേണ്ടത്. പോറ്റിയുമായുള്ള ബന്ധത്തിലാണ് ജയശ്രീയെ ചോദ്യം ചെയ്തത്.



