ജാതിയും മതവും ഇല്ലാത്ത ഈ ആഘോഷം ലോകത്തിനു തന്നെ മാതൃകയാണ്; ജീവിതത്തില്‍ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമാണ് ഇന്ന്: നടൻ ജയറാം

Spread the love

ഓണാഘോഷങ്ങളുടെ വരവറിയിച്ച്‌ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര. മുഖ്യാതിഥിയായി നടൻ ജയറാം എത്തി.അത്ത ആഘോഷത്തെ പറ്റിയും തന്റെ കുട്ടികാലത്തെ ഓണാഘോഷത്തെ പറ്റിയും നടൻ വേദിയിൽ സംസാരിച്ചു. ലോകം മുഴുവൻ ശ്രദ്ധിക്കുന്ന ആഘോഷമാണ് അത്താഘോഷം. ജാതിയും മതവും ഇല്ലാത്ത ഈ ആഘോഷം ലോകത്തിനു തന്നെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.

എന്റെ കുട്ടിക്കാലത്ത് അച്ഛന്റെ കൈപിടിച്ച്‌ വന്ന് തൃപ്പൂണിത്തുറ അത്ത ആഘോഷം ഒരുപാട് തവണ കണ്ട വ്യക്തിയാണ് ഞാൻ. അന്ന് ഒന്നും ഞാൻ എന്റെ ജീവിതത്തില്‍ പ്രതീക്ഷിച്ചില്ല അത്ത ആഘോഷത്തിന്റെ മുഖ്യ അതിഥിയായി ഈ വേദിയില്‍ നില്‍ക്കാൻ കഴിയും എന്ന്. ജീവിതത്തില്‍ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമാണ് ഇന്ന്.

ഇന്ന് കേരളത്തില്‍ മാത്രമല്ല ലോകം മുഴുവൻ ആണ് ഓണത്തെ ആഘോഷിക്കുന്നത്. ജാതിയും മതവും ഇല്ലാതെ എല്ലാവരും ഒന്നിക്കുന്ന അത്തഘോഷത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് മഹാ ഭാഗ്യങ്ങളില്‍ ഒന്നായി കാണുന്നു. കുട്ടിക്കാലം തൊട്ട് തൃപ്പൂണിത്തുറ ക്ഷേത്രവും മേളവും ആനകളും എല്ലാം ആണ് എന്റെ ഒരു പേർസണല്‍ വൈബ് എന്നും അദ്ദേഹം ചടങ്ങില്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വർണ്ണക്കാഴ്ചകള്‍ സമ്മാനിക്കുന്ന അത്തം ഘോഷയാത്ര മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. സമത്വത്തിന്റ ആഘോഷമാണ് ഓണം. എത്ര ചവിട്ടി താഴ്ത്തിയാലും സമത്വം ഉയർത്തെഴുന്നേല്‍ക്കും. ചവിട്ടി താഴ്ത്തിയതിന്റെ ആഘോഷമല്ല ഉയർത്തെഴുന്നേല്‍പ്പിന്റെ ആഘോഷമാണ് ഓണം.