play-sharp-fill
ജയരാജന്റെ പുറത്താക്കൽ: പൊട്ടിയത് വീര്യം കൂടിയ രാഷ്ട്രീയ ബോംബ്: തെരഞ്ഞെടുപ്പു ദിവസം പാർട്ടി ഞെട്ടി: ഇന്നലെ ജയരാജനും

ജയരാജന്റെ പുറത്താക്കൽ: പൊട്ടിയത് വീര്യം കൂടിയ രാഷ്ട്രീയ ബോംബ്: തെരഞ്ഞെടുപ്പു ദിവസം പാർട്ടി ഞെട്ടി: ഇന്നലെ ജയരാജനും

തിരുവനന്തപുരം : കേരളം സമീ പകാലത്തു കണ്ട ഏറ്റവും വീര്യ മേറിയ ‘രാഷ്ട്രീയ ബോംബ്’ ആണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന്റെ തലേന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ പൊട്ടിച്ചത്. ബി ജെപിയിൽ ചേരാൻ സിപിഎമ്മിലെ പ്രമുഖ നേതാവ് ചർച്ച നടത്തിയെന്നായിരുന്നു ശോഭയുടെ വെളിപ്പെടുത്തൽ.

ഇ.പി.ജയരാജനാണ് ആ നേതാവെന്ന് കെപിസി സി പ്രസിഡന്റ് കെ.സുധാകരൻ ആരോപിക്കുകയും ശോഭ സ്ഥിരീകരിക്കുകയും ചെയ്തതോടെ വിവാദം ആളിക്കത്തി. ഗൾഫിലായി രുന്നു രഹസ്യചർച്ചയെന്നും ബി ജെപിക്കായി ശോഭയും രാജീവ് ചന്ദ്രശേഖറുമാണ് അതിനു വഴി യൊരുക്കിയതെന്നും സുധാകരൻ ആരോപിച്ചു.


ചർച്ചയെപ്പറ്റി കൂടുതൽ വെളി പ്പെടുത്തലുകളുമായി പിന്നാലെ ശോഭ രംഗത്തെത്തി. ‘ബിജെപി യിൽ ചേരാനുള്ള ചർച്ച 90% പൂർത്തിയായിരുന്നു. ഡൽഹിയിലായിരുന്നു ചർച്ച. ജയരാജന്റെ മകന്റെ ഫോൺ നമ്പറിൽനിന്നാണ്
എന്നെ ആദ്യം വിളിച്ചത്. മുഖ്യമ ന്ത്രിയെയും പാർട്ടിയെയും ഭയന്നാണു ജയരാജൻ പിന്മാറിയത്’. ശോഭയുടെ വാക്കുകൾ രാഷ്ട്രീയ ക്കൊടുങ്കാറ്റായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോപണങ്ങളെല്ലാം തള്ളിയ ജയരാജൻ, ശോഭയ്ക്കും സുധാകരനുമെതിരെ ആഞ്ഞടിച്ചു. തനിക്കു ബിജെപിയിലേക്കും ആർഎസ്എസിലേക്കും പോകേണ്ട ആവശ്യമില്ലെന്നും തന്നെ കൊല്ലാൻ പലതവണ ബോംബെറിഞ്ഞവരാണു ബി ജെപിക്കാരെന്നും ചൂണ്ടിക്കാട്ടി പ്രതിരോധം തീർത്തു. ഇതിനു പിന്നാലെ, തൃശൂരിൽ സുരേഷ് ഗോപിയെ ജയിപ്പിക്കാൻ സഹായിച്ചാൽ

ലാവലിൻ കേസ് അടക്കമുള്ളവ പിൻവലിക്കാമെന്ന് കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവഡേക്കർ വാഗ്ദാനം നൽകിയെന്നും ജയരാജൻ അതു നിരസിച്ചുവെന്നും അവകാശപ്പെട്ട് ദല്ലാൾ നന്ദകുമാർ രംഗത്തുവന്ന തോടെ വിവാദം കൊഴുത്തു.

ജയരാജനെ സംരക്ഷിക്കുന്ന നിലപാടാണു തുടക്കത്തിൽ സിപി എം സ്വീകരിച്ചത്. രാഷ്ട്രീയപ്രവർത്തനത്തിന്റെ ഭാഗമായി നേതാക്കൾ പലരെയും കാണുമെന്നും : താനും ജാവഡേക്കറെ കണ്ടിട്ടു

یണ്ടെന്നുമായിരുന്ന സംസ്‌ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ യിപ്രതികരണം. ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് വോ ട്ടെടുപ്പു ദിവസം രാവിലെ ജയരാജൻ തുറന്നുസമ്മതിച്ചത് പാർട്ടിയെ ഞെട്ടിച്ചു. വോട്ടു ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, ജയരാജനെ തള്ളിപ്പറഞ്ഞു.

ഗോവിന്ദനും എതിർപ്പു പ്രകടിപ്പിച്ചതോടെ പാർട്ടിക്കുള്ളിലെഅമർഷം പരസ്യമായി. കൂടിക്കാഴ്ചയിൽ രാ ഷ്ട്രീയം ചർച്ച ചെയ്തില്ലെന്നു വിശദീകരിച്ച് നിസ്സാരവൽക്കരിക്കാൻ ജയരാജൻ ശ്രമിച്ചെങ്കിലും സിപിഎം – ബിജെപി രഹസ്യബന്ധമാരോപി ച്ചു പ്രതിപക്ഷം രംഗത്തിറങ്ങി.

മകൻ്റെ തിരുവനന്തപുരം ആക്കുളത്തെ ഫ്ലാറ്റിൽ ദല്ലാൾ നന്ദകുമാറിനൊപ്പമാണു ജാവഡേക്കർ എത്തി യതെന്നും അതുവഴി പോയപ്പോൾ കണ്ടു പരിചയപ്പെടാൻ കയറിയ താണെന്ന് അദ്ദേഹം പറഞ്ഞുവെന്നുമുള്ള ജയരാജന്റെ വിശദീകരണം ദുർബലമായിരുന്നു. വിവാദം ചർച്ച ചെയ്യാൻ ചേർന്ന സിപിഎം സംസ്ഥാന സമിതി ജയരാജന്റെ കാര്യത്തിലുള്ള തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു. ആ തീരുമാനമാണ് ഇന്നലെ പുറത്തുവന്നത്.