മുഖ്യമന്ത്രിയെ ബിജെപിയിലേക്ക് ക്ഷണിച്ചാൽ പോകാൻ പിണറായി നിങ്ങളുടെ അടിമയല്ല; ‘കോൺഗ്രസിൽ നിന്ന് നിരവധി പേരെ കിട്ടും;ഉറച്ച മതനിരപേക്ഷ നിലപാടാണ് സിപിഎമ്മിന്റെത് ;എംവി ജയരാജൻ

Spread the love

വയനാട്: മുഖ്യമന്ത്രിയെ ബിജെപിയിലേക്ക് ക്ഷണിച്ചാൽ പോകാൻ പിണറായി നിങ്ങളുടെ അടിമയല്ലെന്ന് സിപിഎം നേതാവ് എംവി ജയരാജൻ. കോൺഗ്രസിൽ നിന്ന് നിരവധി പേരെ കിട്ടും. പിണറായി മധ്യപ്രദേശിൽ പരിപാടിക്ക് പോയപ്പോൾ തലക്ക് വില പറഞ്ഞു ബിജെപി. ഉറച്ച മതനിരപേക്ഷ നിലപാടാണ് സിപിഎമ്മിൻ്റേതെന്നും എംവി ജയരാജൻ പറഞ്ഞു.

video
play-sharp-fill

ഷാജിക്ക് കണ്ടാമൃഗത്തേക്കാൾ വലിയ തൊലിക്കട്ടിയാണെന്നും ഷാജിയുടെ മുന്നിൽ കാണ്ടാമൃഗം കൈ കൂപ്പി നമസ്കരിക്കുമെന്നും ജയരാജൻ പറഞ്ഞു. പിഎ മുഹമ്മദ് അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു ജയരാജൻ. കേന്ദ്ര മന്ത്രി രാംദാസ് അതാവാലെയുടെ പിണറായിയെ എൻഡിഎയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു ജയരാജൻ.

മുഖ്യമന്ത്രി പിണറായി വിജയനെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി രാം ദാസ് അതാവലെ. കേന്ദ്രത്തിൽ നിന്ന് കൂടുതൽ പണം കേരളത്തിന്‌ ലഭിക്കുമെന്നും കമ്മ്യൂണിസ്റ്റ്‌ പാർട്ടി ബിജെപിയെ എതിർത്തോളൂ, പക്ഷേ വികസനത്തെ എതിർക്കരുതെന്നും കേന്ദ്രമന്ത്രി രാം ദാസ് അതാവലെ കണ്ണൂരിൽ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിൽ നിന്ന് കൂടുതൽ പേർ റിപ്പബ്ലിക് പാർട്ടിയിലേക്ക് എത്തുന്നുണ്ട്. പിണറായി വിജയൻ എൻഡിഎയിൽ ചേരുകയാണെങ്കിൽ അതൊരു വിപ്ലവകരമായ തീരുമാനമാകും. ഭരണത്തുടർച്ച ഉണ്ടാകണമെങ്കിൽ പിണറായി വിജയൻ എൻ ഡിഎയിലേക്ക് വരണമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു