video
play-sharp-fill

പി ജയരാജൻ ബിജെപിയിലേക്ക് ; വ്യാജ വാർത്ത പ്രചരിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു

പി ജയരാജൻ ബിജെപിയിലേക്ക് ; വ്യാജ വാർത്ത പ്രചരിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു

Spread the love

സ്വന്തം ലേഖിക

കോഴിക്കോട്: സിപിഎം സംസ്ഥാന സമിതി അംഗവും മുൻ ജില്ലാ സെക്രട്ടറിയുമായ പി ജയരാജൻ ബിജെപിയിലേക്കെന്ന വ്യാജ വാർത്ത സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഭിന്നശേഷിക്കാരനായ എടവണ്ണ സ്വദേശി ചാത്തല്ലൂർ വലിയ പീടിയേക്കൽ കെ നൗഷാദിനെയാണ് കണ്ണൂർ ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തത്. മലപ്പുറത്തുനിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കണ്ണൂർ ടൗൺ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാജവാർത്ത പ്രചാരണത്തിന് പിന്നിൽ സംഘപരിവാറും മുസ്ലിം തീവ്രവാദി ഗ്രൂപ്പുകളും ആണെന്ന് വ്യക്തമായ സാഹചര്യത്തിൽ ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി ജയരാജൻ നേരത്തെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. സംഘപരിവാർ അനുകൂല ടെലിവിഷൻ ചാനലിന്റെ ലോഗോ വച്ച പോസ്റ്ററുകൾ അടക്കം ഉപയോഗിച്ച് സംഘപരിവാർ ഗ്രൂപ്പുകളും മുസ്ലീം തീവ്രവാദ ഗ്രൂപ്പുകളിലുമാണ് പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചിരുന്നു.