play-sharp-fill
പതിനാറ് വർഷത്തെ പ്രവാസ ജീവിതം: ഒടുവിൽ കള്ളക്കേസിൽ കുടുങ്ങിയതോടെ അസുഖവും മാനസിക ബുദ്ധിമുട്ടുകളും; ഒടുവിൽ ഹരിപ്പാട് പ്രവാസി അസോസിയേഷന്റെയും രമേശ് ചെന്നിത്തലയുടെയും ഇടപെടലിൽ നാട്ടിലേയ്ക്കു മടക്കം: ജയൻ യശോദരന്റെ ജീവിതത്തിൽ പുതിയ തുടക്കം

പതിനാറ് വർഷത്തെ പ്രവാസ ജീവിതം: ഒടുവിൽ കള്ളക്കേസിൽ കുടുങ്ങിയതോടെ അസുഖവും മാനസിക ബുദ്ധിമുട്ടുകളും; ഒടുവിൽ ഹരിപ്പാട് പ്രവാസി അസോസിയേഷന്റെയും രമേശ് ചെന്നിത്തലയുടെയും ഇടപെടലിൽ നാട്ടിലേയ്ക്കു മടക്കം: ജയൻ യശോദരന്റെ ജീവിതത്തിൽ പുതിയ തുടക്കം

തേർഡ് ഐ ബ്യൂറോ

ആലപ്പുഴ: കൊവിഡ് കാലത്തെ പ്രതിസന്ധിയിൽ ജോലി നഷ്ടമായി, സുഹൃത്തിന്റെ ചതിയിൽ കേസിൽ കുടുങ്ങി വിഷമിച്ച ഹരിപ്പാട് സ്വദേശിയ്ക്ക് രക്ഷകരായി ഹരിപ്പാട് പ്രവാസി അസോസിയേഷനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. സാമ്പത്തിക ബുദ്ധിമുട്ടുകളും പ്രതിസന്ധികളും അതിജീവിച്ച് ജയൻ യശോധരൻ ഒടുവിൽ നാട്ടിലേയ്ക്കു മടങ്ങിയെത്തുമെന്ന് ഉറപ്പായി.


ആലപ്പുഴ ജില്ലയിൽ ഹരിപ്പാട് മഹാദേവികാട്, പുത്തൂഴിതറയിൽ വീട്ടിൽ ജയൻ യെശോധരനാണ് ചതിയും ജോലിയില്ലാതെയാകുകയും ചെയ്തതോടെ കുവൈറ്റിൽ കുടുങ്ങിപ്പോയത്. 16വർഷത്തിലേറെ ആയി കുവൈറ്റിൽ പ്രവാസജീവിതം നയിക്കുകയായിരുന്നു ജയൻ. 2019 നവംബറിൽ ജയന് ജോലി നഷ്ടമായി. ഇയാൾ ജോലി ചെയ്തിരുന്ന പ്രസ്ഥാനം ജോലിയിൽ നിന്ന് പിരിച്ചു വിടുകയായിരുന്നു. പിന്നീട് പല സ്ഥലത്തും ജോലി അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. കൊവിഡ് കാലമാകുക കൂടി ചെയ്തതോടെ പ്രതിസന്ധിയുടെ ആഴം ഇരട്ടിയായി വർദ്ധിച്ചു. ഇതിനിടെയാണ് വിശ്വാസ വഞ്ചന കാട്ടിയ സുഹൃത്ത് തന്ത്രപരമായി കേസിൽ കുടുക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ ദുരിതക്കയത്തിൽ ജയൻ കുടുങ്ങുകയായിരുന്നു. വിഷയത്തിന് യാതൊരു പരിഹാരവും കാണാനോ കാണിച്ചു കൊടുക്കാനോ സഹായം നൽകാനോ ഇയാൾക്ക് ആരുമുണ്ടായിരുന്നില്ല. ഇതിനിടെയാണ് ഒരു പ്രാദേശിക പ്രവാസി സംഘടന ആയ ഹരിപ്പാട് പ്രവാസി അസോസിയേഷൻ എച്ച്.പി.എ.കെ യുടെ ശക്തമായ ഇടപെടലിലൂടെ ഇന്ന് ഇദ്ദേഹം നാട്ടിൽ എത്തിയത്.

ഫിനാൻസ് കമ്പനിയിലെ ബാധ്യത, കൂനിന്മേൽ കുരു പോലെ തൊഴിൽ ചെയ്ത കമ്പനിയുടെ നിയമനടപടി എന്നിവ നിയമപരവും സാമ്പത്തിക പരവുമായി ഇടപെട്ടു ഫലപ്രദമായ രീതിയിൽ പരിഹാരം കാണാൻ ഹരിപ്പാട് പ്രവാസി അസ്സോസിയേഷനു സാധിച്ചിരുന്നു. ഇതിനൊപ്പം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ത്യൻ എംബസി അധികൃതർ, ഓ ഐ സി സി കുവൈറ്റ് പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര എന്നിവർ സഹായവുമായി രംഗത്ത് എത്തി.

ഇതിനിടെ ടിക്കറ്റിനും മറ്റു സഹായവുമായി നിരവധി സുഹൃത്തുക്കളും ഒപ്പം നിന്നു.

2019നവംബർ മാസം 16ന് ജയൻയെശോധരനെ കുവൈറ്റിലെപ്രസ്ഥാനം ജോലിയിൽ നിന്ന് പിരിച്ചു വിടുകയായിരുന്നു. തുടർന്ന് വിസ ട്രാൻസ്ഫർ കൊടുക്കാം എന്ന് പറഞ്ഞെങ്കിലും വിസ മാറ്റാൻ കഴിയാതെ വരികയായിരുന്നു. തൊഴിൽ നഷ്ടപ്പെട്ട ജയൻ മാനസിക സമ്മർദ്ദം മൂലം പെട്ടെന്ന് രോഗി ആകുകയും ചെയ്തു. ചികിത്സാ ചിലവിനു പോലും കഴിയാതെ കഴിഞ്ഞു പോകവേ പൊതുമാപ്പിലൂടെ നാട്ടിൽ എത്താൻ ഉള്ള ശ്രമവും വിഫലമായി.

തീർത്തും നിസ്സഹായനായ ജയൻ സോഷ്യൽ മീഡിയ വഴി പുറം ലോകത്തെ വിവരം അറിയിച്ചു സഹായം അഭ്യർത്ഥിക്കുകയായിരുന്നു. സഹായവാഗ്ദാനങ്ങളുമായി മുന്നോട്ട് വന്നവർ ചതിയിൽ പെടുത്തിയ തട്ടിപ്പ് വീരന്റെ വാക്കുകൾ കേട്ട് കയ്യൊഴിഞ്ഞതോടെ പ്രതിസന്ധി അതിരൂക്ഷമായി.
തുടർന്ന് ആണ് ഈ വിഷയത്തിൽ ഹരിപ്പാട് പ്രവാസി അസോസിയേഷൻ എച്ച്.പി.എ.കെ ഇടപെടുന്നതും, നിയമസഹായവും സാമ്പത്തിക സഹായവും വിവിധ സംഘടനകളുടെയും ഇന്ത്യൻഎംബസിയിലൂടെയും ഇടപെടൽ മൂലം ഉറപ്പ് വരുത്തി നാട്ടിൽ എത്തിക്കുന്നതും.

ഈ പ്രവർത്തനത്തിന് വേണ്ടി ഹരിപ്പാട് പ്രവാസി അസോസിയേഷൻ ജയൻ യെശോധരന്റെ , സഹായം സ്വരൂപിച്ചത് ഫിനാൻസ് കമ്പനിയിൽ അടച്ചത്
ഫ്‌ലൈറ്റ് ടിക്കറ്റ് എന്നിവ കഴിഞ്ഞു
ബാക്കിയുള്ള തുക അദ്ദേഹത്തിന്റെ അക്കൗണ്ടിൽ ട്രാൻസ്ഫർ ചെയ്തു കൊടുത്തിട്ടുണ്ട്.