video
play-sharp-fill
‘അല്‍പം അമിതമായാലേ കോമഡി ആകൂ എന്നാണ് ഞങ്ങള്‍ തമിഴില്‍ പറയുക..! കോമഡി പോലും മലയാളത്തില്‍ എത്ര നാച്ചുറലാണ്,’; മലയാള സിനിമയുടെ ആരാധകനാണ് താനെന്ന് ജയം രവി

‘അല്‍പം അമിതമായാലേ കോമഡി ആകൂ എന്നാണ് ഞങ്ങള്‍ തമിഴില്‍ പറയുക..! കോമഡി പോലും മലയാളത്തില്‍ എത്ര നാച്ചുറലാണ്,’; മലയാള സിനിമയുടെ ആരാധകനാണ് താനെന്ന് ജയം രവി

സ്വന്തം ലേഖകൻ

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് ജയം രവി. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.

ഇപ്പോള്‍ മണിരത്‌നം ചിത്രമായ പൊന്നിയിന്‍ സെല്‍വനിലൂടെ തിളങ്ങി നില്‍ക്കുകയാണ് താരം. ആദ്യ ഭാഗത്തെത് പോലെ തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗവും മികച്ച പ്രതികരണം നേടി കളക്ഷനിലും മുന്നിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എട്ട് ദിവസങ്ങള്‍ കൊണ്ട് ലോകമെമ്ബാടുമായി 268 കോടി രൂപ ചിത്രം നേടിക്കഴിഞ്ഞു. ഇപ്പോഴിതാ ജയം രവിയുടെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. മലയാള സിനിമയോട് എന്നും സ്‌നേഹമാണെന്ന് പറയുന്ന താരം ഇവിടെ ലഭിച്ച അവസരങ്ങളേക്കുറിച്ചും സംസാരിച്ചു.

അമിതാഭിനയം കാഴ്ചവെച്ചാലേ തമാശയാകൂ എന്നാണ് തമിഴില്‍ പറയാറുള്ളതെന്നും മലയാള സിനിമയില്‍ കോമഡി അഭിനയിക്കുക പോലും മിതമായാണ് എന്നും ജയം രവി പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു;

മലയാള സിനിമയുടെ വലിയൊരു ആരാധകനാണ് ഞാന്‍. കേരളത്തില്‍ എനിക്ക് ഫാന്‍സ് ക്ലബ്ബുണ്ട്. മലയാളത്തില്‍ അഭിനിയിക്കാനുള്ള അവസരങ്ങള്‍ വന്നിരുന്നു. പക്ഷേ കൂടുതലും ഗസ്റ്റ് റോള്‍, കാമിയോ വേഷങ്ങളായിരുന്നു. കരിയറിന്റെ തുടക്കകാലത്ത് ചില നല്ല അവസരങ്ങള്‍ വന്നിരുന്നു. പക്ഷേ അന്ന് തമിഴ് ചിത്രങ്ങളില്‍ ശ്രദ്ധകൊടുത്തതിനാല്‍ സ്വീകരിക്കാന്‍ സാധിച്ചതുമില്ല.

മലയാളം എനിക്കു സംസാരിക്കാന്‍ പറ്റില്ല. പക്ഷേ കേട്ടാല്‍ മനസ്സിലാകും. അഭിനയിക്കുമ്ബോള്‍ സ്വയം ശബ്ദം കൊടുക്കണമെന്നാണെനിക്ക്. ഇവിടത്തെ അഭിനയരീതി എനിക്ക് ഇഷ്ടമാണ്.

അല്‍പം അമിതമായാലേ കോമഡി ആകൂ എന്നാണ് ഞങ്ങള്‍ തമിഴില്‍ പറയുക. കോമഡി പോലും മലയാളത്തില്‍ എത്ര നാച്ചുറലാണ്,’ എന്നും ജയം രവി പറഞ്ഞു.

മാത്രമല്ല, മണിരത്‌നവുമായി ചേര്‍ന്ന് ആദ്യമായി സിനിമയൊരുക്കുകയാണ് ജയം രവി. അദ്ദേഹത്തിനൊപ്പമുള്ള അനുഭവം പങ്കുവെച്ച താരം, കഥാപാത്രത്തെ അഭിനേതാവിനുള്ളിലൂടെ കടത്തിവിടുന്ന രീതിയാണ് സംവിധായകനെന്ന് അഭിപ്രായപ്പെട്ടു. ‘നീ പോയി ആറു മാസം രാജ രാജ ചോഴനായി ഇരിക്കൂ. വീട്ടിലായാലും ആരോടായാലും അതുപോലെയേ പെരുമാറാവൂ എന്നാണ് മണിരത്‌നം പറഞ്ഞത്,’ എന്നും ജയം രവി കൂട്ടിച്ചേര്‍ത്തു.

Tags :