കോഴിക്കോട് ജയലക്ഷ്മി സിൽക്സ് തീപിടുത്തം; ജില്ലാ ഫയർ ഓഫീസറുടെ റിപ്പോർട്ടിൽ നിർണായക കണ്ടെത്തൽ; കെട്ടിടത്തിൽ വസ്ത്രങ്ങൾ കുത്തിനിറച്ചത് തീപിടിത്തത്തിന് കാരണമായി

Spread the love

കോഴിക്കോട്: കോഴിക്കോട് ജയലക്ഷ്മി സില്‍ക്സിലുണ്ടായ തീപിടിത്തത്തില്‍ ജില്ലാ ഫയർ ഓഫീസറുടെ റിപ്പോർട്ട് പുറത്തുവന്നു.

video
play-sharp-fill

കെട്ടിടത്തില്‍ വസ്ത്രങ്ങൾ കുത്തി നിറച്ച നിലയിലായിരുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു. ഗോഡൗണില്‍ ആണ് വസ്ത്രങ്ങള്‍ നിറച്ചിരുന്നത്. ഇതാണ് അഗ്നി സുരക്ഷാ സംവിധാനം പ്രവർത്തിച്ചിട്ടും തീ അണയ്ക്കാൻ സാധിക്കാതെ വന്നത്.

പ്രാഥമിക പരിശോധനയിൽ ഒന്നും കണ്ടെത്താൻ സാധിച്ചില്ല. എന്നാൽ കെട്ടിടത്തിലെ അഗ്നി സുരക്ഷാ സംവിധാനങ്ങള്‍ കൃത്യമായി പ്രവര്‍ത്തിച്ചിരുന്നുവെന്നും കൂടുതല്‍ സ്റ്റോക്ക് സംഭരിച്ചതാണ് തീപിടിത്തത്തിന്‍റെ ആഘാതം കൂട്ടിയതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്ഥാപനത്തിന്‍റെ മാനേജര്‍ നല്‍കിയ പരാതിയില്‍ ടൗണ്‍ പൊലീസ് കേസെടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാളയം ജയലക്ഷ്മി സില്‍ക്സിലുണ്ടായ വന്‍തീപിടിത്തത്തില്‍ ജില്ലാ ഫയര്‍ ഓഫീസറും ഇലക്‌ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റും കോര്‍പ്പറേഷനും വെവ്വേറെ അന്വേഷണമാണ് നടത്തുന്നത്. ഇലക്‌ട്രിക്കല്‍ ഇൻസ്‌പെക്ടറേറ്റിന്‍റെ വിദഗ്ധ പരിശോധന ഇന്ന് നടക്കും. ഫോറൻസിക് സംഘവും പരിശോധനക്ക് എത്തും.