കോട്ടയം അയ്യപ്പ സേവാസംഘം സെക്രട്ടറി ജയകുമാർ തിരുനക്കരയെ തിരുനക്കര ക്ഷേത്ര ഉപദേശക സമിതി തെരഞ്ഞെടുപ്പ് ലിസ്‌റ്റിൽ നിന്ന് ഒഴിവാക്കിയതിന് പിന്നിൽ ദേവസ്വം ബോർഡിൻ്റെ പ്രതികാര നടപടിയെന്ന് ആരോപണം

Spread the love

കോട്ടയം : തിരുനക്കര ക്ഷേത്ര ഉപദേശക സമിതി മുൻ സെക്രട്ടറിയും, കോട്ടയം അയ്യപ്പ സേവാസംഘം സെക്രട്ടറിയുമായ ജയകുമാർ തിരുനക്കരയെ തിരുനക്കര ക്ഷേത്ര ഉപദേശക സമിതി തെരഞ്ഞെടുപ്പ് ലിസ്‌റ്റിൽ നിന്ന് ഒഴിവാക്കിയതിന് പിന്നിൽ ദേവസ്വം ബോർഡിൻ്റെ പ്രതികാര നടപടിയെന്ന് ആരോപണം.

video
play-sharp-fill

തിരുനക്കര ക്ഷേത്ര മൈതാനത്തെ അയ്യപ്പ സേവാസംഘം ഓഫീസ് ദേവസ്വം ബോർഡ് ഏറ്റെടുത്തത് സംബന്ധിച്ച് നിയമ നടപടിയുമായി ജയകുമാർ ഹൈക്കോടതി ദേവസ്വം ബഞ്ചിനെ സമീപിച്ചിരുന്നു.

ദേവസ്വം ബോർഡിനെ എതിർ കക്ഷിയായി ചേർത്ത് കോട്ടയം മുൻസിഫ് കോടതിയിൽ കേസ് തുടരുന്നതിന് ഹൈക്കോടതി ജയകുമാറിന് അനുമതി നൽകിയിരുന്നു.ഇതിൻ്റെ പ്രതികാരമാണ് ദേവസ്വം ബോർഡിൻ്റെ നടപടി എന്നും, ഇത് വിശ്വാസികളുടെ വായ് മൂടിക്കെട്ടാനുള്ള ദേവസ്വം ബോർഡിൻ്റെ നീക്കമാണ് എന്നും ജയകുമാർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉപദേശക സമിതി തെരഞ്ഞെടുപ്പിന് അംഗങ്ങൾക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കേറ്റ്  നിർബന്ധമാക്കിയ ദേവസ്വം ബോർഡിൻ്റെ നടപടി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജയകുമാർ ദേവസ്വം ബോർഡിന് പരാതിയും നൽകിയിരുന്നു.

ക്ഷേത്ര ഉത്സവ ക്രമീകരണങ്ങൾ അടുത്ത് എത്തി നിൽക്കുന്നതിനാൽ ബോർഡിന് എതിരെ തൽക്കാലം മറ്റ് നിയമനടപടികൾക്ക് ഇല്ലെന്നും ജയകുമാർ തിരുനക്കര അറിയിച്ചു.