
കോട്ടയം : ഭാവ ഗായകൻ ജയചന്ദ്രന് ട്രിബ്യൂട്ട് ഒരുക്കി ലേഖാസ് ഡിജിറ്റൽ വേൾഡ് സംഘടിപ്പിച്ച സാവരിയ ട്രിബ്യൂട്ട് ഓഗസ്റ്റ് 23 ശനിയാഴ്ച ചെമ്മാട് മാസ്സ് ക്ലബ് ഇൽ നടന്നു.
രവീന്ദ്രൻ രത്തൻ പുരസ്‌കാരത്തിന് വേണ്ടിയുള്ള പ്രോഗ്രാം നയിച്ചത് 36 ഭാഷകളിൽ പാടി 20 ഓളം വേൾഡ് റെക്കോർഡും ഗിന്നസ് റെക്കോർഡും സ്വന്തമാക്കിയ നിവേദിത ദാസും നിരഞ്ജന ദാസും ചേർന്നാണ്.
മൂന്നു തലമുറകളെ തന്റെ ശബ്ദ മാസ്മരികതയാൽ ആസ്വാദനത്തിന്റെ വിഭിന്ന തലങ്ങളിലേക്ക് കൊണ്ട് പോയ ഭാവ ഗായകന്റെ സെമി ക്ലാസിക്കൽ, മെലഡി, ഡിവോഷണൽ, ഗാനങ്ങളും തമിഴ്, കന്നഡ, ഹിന്ദി മലയാളം ഭാഷകളും അവതരിപ്പിച്ചത് കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നും വന്ന മൂന്നു തലമുറ യിലെ ഗായകർ ആയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിംഗർ 2009 ഫെയിം ജിതേന്ദ്ര വർമ മ്യൂസിക് ഡയറക്ടർ ആയും ഗമഗ പ്രിയ മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ട് ന്റെ ഡയറക്ടർ ഷാജു മച്ചാട് മോഡറേറ്റർ ആയും ഉണ്ടായിരുന്നു.
ലേഖാസ് ഡിജിറ്റൽ വേൾഡി ന്റെ പ്രോഗ്രാം മാനേജർ ഭരത് രാജ്, ഇവന്റ് മാനേജർ ഫൗസിയ കെ കെ , റിലേഷൻ മാനേജർ ബദീർ തീരുർ, എന്നിവർ നേതൃത്വം നൽകി,
ഗായകർ ആയ സബിർ എടത്തനാട്ടുകര, ജഫ്ന ഷെറിൻ, സനീഷ് എംപി, ഷിബു PT, മായ സി മേനോൻ, ഷിബുലേഷ്, നിർമല വി കുറുപ്പ്, പദ്മിനി, എന്നിവർ ഗാനങ്ങൾ ആലപിച്ചു,
ഈശ്വർ മഹാദേവ്, ബീന കുമാരി കെപി എന്നിവർ ഓൺലൈൻലും അറ്റൻഡ് ചെയ്തു.
പ്രോഗ്രാമിൽ പങ്കെടുത്തവർ .ക്കുള്ള സർട്ടിഫിക്കറ്റുകൾ ഹാർട്ട് ത്രോൺ ഡയറക്ടർ Dr. ലിമ ഭായ്, ഹോം മിനിസ്ട്രി ഓഫീസർ ദേവക് എസ് പിള്ള എന്നിവർ ചേർന്ന് നൽകി.
ഗായകർക്കുള്ള മെഡിറ്റേഷൻ ക്ലാസും ഉണ്ടായിരുന്നു ,പ്രോഗ്രാം ഡയറക്ടർ ദാസ് പരപ്പനങ്ങാടി, സ്പോൺസർ അബ്ബാസ് ജാൻ എന്നിവർ പങ്കെടുത്തു.