
നടി ജയഭാരതിയുടെ വീട്ടിൽ മോഷണം ; 31 പവൻ കവർന്ന മലയാളിയായ ഡ്രൈവറും കൂട്ടാളിയും പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ
ചെന്നൈ : ആറ്റുകാൽ പൊങ്കാല ഇടാൻ പോകാനിരുന്നതിന്റെ തലേദിവസം നടി ജയഭാരതിയുടെ വീട്ടിൽ മോഷണം. വീട്ടിൽ നിന്നും 31 പവൻ മോഷണം പോയെന്ന പരാതിയിൽ പാലക്കാട് സ്വദേശിയായ ഡ്രൈവറെയും വീട്ടുജോലിക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കാണാതായ സ്വർണ്ണം ഇവരുടെ പക്കൽ നിന്നും ലഭിച്ചതായി ജയഭാരതി പറഞ്ഞു. കോൾ ടാക്ടസി ഡ്രൈവറായ ഇബ്രാഹിമാണ് അറസ്റ്റിലായത്. ഇയാളുടെ കൂട്ടാളി നേപ്പാൾ സ്വദേശിയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറ്റുകാൽ പൊങ്കാലയ്ക്കായി ശനിയാഴ്ച തിരുവനന്തപുരത്തേയ്ക്ക് പോകാനിരിക്കെ ആയിരുന്നു മോഷണം. ലേന്ന് ജയഭാരതിയുടെ ചെന്നൈ നുങ്കംപാക്കത്തെ വീട്ടിലാണ് മോഷണം നടന്നത്.
Third Eye News Live
0
Tags :