ഗാംഗുലിക്ക് പകരം ജയ് ഷാ..? തെരഞ്ഞെടുപ്പിനൊരുങ്ങി ബിസിസിഐ

Spread the love

സ്വന്തം ലേഖകന്‍

മുംബൈ: ബിസിസിഐ ഭരണഘടന ഭേദഗതിക്ക് സുപ്രീംകോടതി അംഗീകാരം നല്‍കിയതോടെ തെരഞ്ഞെടുപ്പിനൊരുങ്ങി ബിസിസിഐ. സൗരവ് ഗാംഗുലി വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനിടയില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഗാംഗുലിക്ക് പകരം ജയ് ഷാ ബിസിസിഐ പ്രസിഡന്റാകുമെന്നും സൗരവ് ഗാംഗുലി ഐസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഈ മാസം പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങളില്‍ സൗരവ് ഗാംഗുലിയും ജയ് ഷായും മൂന്ന് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കും. ഈ മാസം അവസാനത്തോടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം വിളിച്ചു ചേര്‍ത്ത് പുതിയ പ്രസിഡന്റിനെയും സെക്രട്ടറിയെയും തെരഞ്ഞെടുത്തേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുപ്രീം കോടതി ഭരണഘടനാ ഭേദഗതിക്ക് അംഗീകാരം നല്‍കിയതോടെ പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങളില്‍ ഗാംഗുലിക്കും ജയ് ഷാക്കും മൂന്ന് വര്‍ഷം കൂടി തുടരുന്നതിന് തടസമില്ല. സുപ്രീം കോടതി വിധിയെക്കുറിച്ചോ ബിസിസിഐ തെരഞ്ഞെടുപ്പിനെക്കുറിച്ചോ ഗാംഗുലിയും ജയ് ഷായും പ്രതികരിച്ചിട്ടില്ല.