
ജമ്മു കശ്മീരില്‍ പാക് ആക്രമണത്തില്‍ ആന്ധ്ര സ്വദേശിയായ ജവാന് വീരമൃത്യു
ശ്രീനഗർ: പാക് ആക്രമണത്തില്‍ സൈനികന് വീരമൃത്യു. ആന്ധ്ര സ്വദേശിയായ മുരളി നായിക്(27) ആണ് പാക് വെടിവെപ്പില്‍ വീരമൃത്യു വരിച്ചത്.
നിയന്ത്രണരേഖയ്ക്കടുത്ത് വ്യാഴാഴ്ച രാത്രിയുണ്ടായ വെടിവയ്പില്‍ മുരളിക്ക് സാരമായി പരിക്കേറ്റിരുന്നു. ചികില്‍സയ്ക്കായി ഡല്‍ഹിയിലേക്ക് എയർലിഫ്റ്റ് ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കവേയായിരുന്നു അന്ത്യം.
ആന്ധ്രയിലെ സത്യസായ് ജില്ലയിലെ ഗൊരാണ്ട്ലയാണ് മുരളി നായിക്കിന്റെ സ്വദേശം. കർഷക കുടുംബത്തിലെ അംഗമാണ്. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ നിയന്ത്രണരേഖയിലെ വെടിനിർത്തല്‍ ലംഘിച്ച് പാക് സൈന്യം വെടിവയ്പ്പ് നടത്തുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0