ജവാൻ കുടിച്ചു മടുത്തവർക്കായി ഇതാ നമ്മുടെ സ്വന്തം പുതിയമദ്യം: കേരള സർക്കാരിന്റെ മലബാർ മിസ്റ്ററി എന്ന പുതിയ മദ്യം ഉടൻ പുറത്തിറക്കും: ചിറ്റൂർ മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറീസ് വിദേശമദ്യ പ്ലാന്റ് 21നാണ് ഉദ്ഘാടനം ചെയ്യുന്നത് .

Spread the love

കോട്ടയം: ‘ജവാനു’ പിന്നാലെ സർക്കാർ നേരിട്ടു വിപണിയിലിറക്കുന്ന മദ്യത്തിന് പേരായി. ‘മലബാർ മിസ്റ്ററി’ എന്നാണ് നിലവില്‍ അംഗീകരിച്ചിരിക്കുന്ന പേര്.
ചിറ്റൂർ മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറീസ് വിദേശമദ്യ പ്ലാന്റ് 21നാണ് ഉദ്ഘാടനം ചെയ്യുന്നത്.

video
play-sharp-fill

വേദിയില്‍ ബ്രാൻഡിന്റെ പേര് പ്രഖ്യാപിക്കും. പുതിയ ബ്രാൻഡിന്റെ പേര് നിർദേശിക്കാൻ ബവ്‌കോ അവസരം നല്‍കിയിരുന്നു. നാല്‍‌പതിനായിരത്തോളം പേരുകളാണു ലഭിച്ചത്.

‘മലബാർ മിസ്റ്റ്’ എന്ന പേരാണ് അധികൃതർ തിരഞ്ഞെടുത്തത്. എന്നാല്‍ ജനങ്ങള്‍ നിർദേശിച്ച പേര് സാങ്കേതിക തടസ്സങ്ങള്‍ കാരണം നല്‍കാനായില്ല. ഇതോടെയാണ് വകുപ്പു തന്നെ പേരു നിശ്ചയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

75,000 ചതുരശ്ര അടി വിസ്തീർണമുള്ളതാണു പ്ലാന്റ്. 3 ലൈൻ സ്വയം നിയന്ത്രിത ബോട്ടിലിങ് പ്ലാന്റ് സജ്ജമാകുന്നതോടെ ദിവസം 13,500 കെയ്‌സ് വീതം (108000 ലീറ്റർ) മദ്യം വിപണിയിലിറക്കാനാകുമെന്ന് അധികൃതർ പറയുന്നു.

അര ലീറ്ററിന്റെ ബോട്ടിലാണു വിപണിയിലിറക്കുക. ജവാൻ ബ്രാൻഡുമായി അധികം വ്യത്യാസമില്ലാത്ത വിലയാവും പുതിയ മദ്യത്തിനും. മദ്യോല്‍പാദനത്തിനായുള്ള ജീവനക്കാരെ തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ്, ബവ്കോ സംഭരണകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നു ഡപ്യൂട്ടേഷൻ വ്യവസ്ഥയില്‍ നിയമിക്കും.