മുണ്ടക്കയം : മുണ്ടക്കയം, കോരുത്തോട് പഞ്ചായത്തുകളിലെ വിവിധ മേഖലയില്‍ മഞ്ഞപ്പിത്തം പടരുന്നു. മുണ്ടക്കയം പഞ്ചായത്തിലെ പുഞ്ചവയല്‍, പുലിക്കുന്ന് മേഖലകളിലായി 13 പേർക്കും കോരുത്തോട് പഞ്ചായത്തിലെ 504, മാങ്ങാപേട്ട എന്നിവിടങ്ങളിലെ 24 പേർക്കുമാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം പുലിക്കുന്നില്‍ പിഞ്ചുകുഞ്ഞിനും മഞ്ഞപ്പിത്തം കണ്ടെത്തിയിട്ടുണ്ട്. കോട്ടയത്ത് കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സയിലാണ്. മാർച്ച് രണ്ടാം വാരത്തില്‍ പുഞ്ചവയലിലാണ് ആദ്യം മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തത്. ഒരു കിണറ്റില്‍നിന്നു വെള്ളം ഉപയോഗിച്ച ഒൻപതു പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഉറവിടം കണ്ടെത്തി ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ പ്രതിരോധ നടപടികള്‍ സ്വീകരിച്ചിരുന്നു.
ഇതിനു ശേഷം 504 ഭാഗത്ത് അനധികൃത മദ്യ വില്പന നടത്തിയിരുന്ന കേന്ദ്രത്തില്‍നിന്നു മദ്യം വാങ്ങി സമീപത്തെ കിണറ്റിലെ വെള്ളം ഉപയോഗിച്ചവർക്കും മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരുന്നു. കൂടാതെ ലോറിയില്‍ വെള്ളം വില്പന നടത്തുന്നവരില്‍നിന്നു കുടിവെള്ളം വാങ്ങി ഉപയോഗിച്ചവർക്കും മഞ്ഞപ്പിത്തം പിടിപെട്ടിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമായി നടക്കുമ്ബോഴും മഞ്ഞപ്പിത്തം കൂടുതല്‍ മേഖലയിലേക്ക് വ്യാപിക്കുന്നത് ആശങ്ക വർധിപ്പിക്കുകയാണ്.