
മുണ്ടക്കയം: മലയോരമേഖലയിൽ മഞ്ഞപ്പിത്ത വ്യാപനം വീണ്ടും ആശങ്ക ഉയര്‍ത്തുന്നു. മുണ്ടക്കയം പുത്തൻചന്തയിൽ 11 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ടൗണിനോട് ചേർന്ന് ജനസാന്ദ്രതയേറിയ പ്രദേശത്താണ് രോഗം ഏറ്റവുമധികം വ്യാപിക്കുന്നത്.
രോഗവ്യാപനം തടയുവാനുമായുള്ള നടപടികള്‍ ആരോഗ്യവകുപ്പ് നടത്തിവരികയാണ്.
മുണ്ടക്കയം പഞ്ചായത്തിലെ പല ഭാഗങ്ങളിലും നിരവധി പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ടൗണിന് സമീപം പുത്തൻചന്തയിലും രോഗവ്യാപനം കണ്ടെത്തിയത്. നിലവിൽ 11 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ജനങ്ങള്‍ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് അഞ്ച് കിണറുകളാണ് ഉപയോഗിക്കുന്നത്. ഇവിടെ നിന്ന് വെള്ളം ഉപയോഗിച്ചവർക്കാണ് രോഗം ബാധിച്ചത് എന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രദേശത്തെ ഭൂരിഭാഗം ആളുകളും സെപ്റ്റിക് ടാങ്കുകള്‍ ഉപയോഗിക്കത്തതും രോഗവ്യാപനത്തിന് കാരണമായിട്ടുള്ളതായി ആരോഗ്യവകുപ്പ് പറയുന്നു. കിണറുകളിലെ വെളളത്തിന്റെ സാമ്ബിള്‍ ശേഖരിച്ച്, പരിശോധനക്ക് അയച്ചിട്ടുണ്ട്. കൂടാതെ ആരോഗ്യവകുപ്പ് അധികൃതര്‍ വീടുകളില്‍ ബോധവത്കരണവും നടത്തി.
പ്രദേശത്തെ ഭൂരിഭാഗം ആളുകളും സെപ്റ്റിക് ടാങ്കുകൾ ഉപയോഗിക്കാത്തതാണ് രോഗവ്യാപനത്തിന് പ്രധാനകാരണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കിണറുകളിലെ വെള്ളത്തിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് അധികൃതർ വീടുകളിൽ സന്ദർശനം നടത്തി ജാഗ്രത നിർദ്ദേശങ്ങളും ബോധവത്കരണ പ്രവർത്തനങ്ങളും നടത്തി.