video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Friday, May 23, 2025
HomeLocalKottayamജാതി സെൻസസ് എന്ന് നടപ്പാക്കുമെന്ന് പ്രഖ്യാപിക്കണം: ജാതി സെൻസസിനൊപ്പം സാമൂഹിക- സാമ്പത്തിക സർവെ കൂടി നടപ്പാക്കി...

ജാതി സെൻസസ് എന്ന് നടപ്പാക്കുമെന്ന് പ്രഖ്യാപിക്കണം: ജാതി സെൻസസിനൊപ്പം സാമൂഹിക- സാമ്പത്തിക സർവെ കൂടി നടപ്പാക്കി വിവരങ്ങൾ പുറത്തുവരുമെന്ന് ഉറപ്പാക്കണം: ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം

Spread the love

കോടയം: ജാതി സെൻസസ് നടപ്പാക്കിയാൽ സമൂഹത്തിൽ വിഭജനമുണ്ടാകുമെന്ന മുൻ നിലപാട് തിരുത്തി പൊതു സെൻസസിനൊപ്പം ജാതി സെൻസസ് നടപ്പാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നു. രാജ്യത്തെ ദലിത് – പിന്നാക്ക- ന്യൂനപക്ഷ വിഭാഗങ്ങളുടെയും പ്രതിപക്ഷ പാർട്ടികളുടെയും ശക്തമായ സമ്മർദ്ദങ്ങളും സമരങ്ങളുമാണ് ഈ തീരുമാനത്തിന് കാരണമായത്. തങ്ങൾ നിർമ്മിച്ചെടുത്ത വിശാല ഹിന്ദുത്വത്തിലും വോട്ട് ബാങ്കിലും വിള്ളൽ വീഴുമെന്ന ഭയത്തിലാണ് ജാതി സെൻസസ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്.

എന്നാൽ പൊതു സെൻസസും അതിനൊപ്പം ജാതി സെൻസസും എന്ന് നടപ്പാക്കുമെന്ന് ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല.
2021ൽ നടക്കേണ്ടിയിരുന്ന പൊതു സെൻസസാണ് നീണ്ടുപോകുന്നത്. ഇത് എന്ന് നടപ്പാക്കുമെന്ന് കേന്ദ്ര സർക്കാർ ഉടൻ പ്രഖ്യാപിക്കണമെന്ന് ജനാധിപത്യ പ്രസ്ഥാനം ഭാരവാഹികൾ ആവശ്യപ്പെട്ടു.

ജാതി സെൻസസ് എന്നത് കേവലം ജാതികളുടെ ജനസംഖ്യ കണക്കെടുപ്പല്ല. സമ്പത്ത്, അധികാരം, സാമൂഹിക നില തുടങ്ങിയ മേഖലകളിൽ ഒരോ സമുദായത്തിനും ഇതുവരെ എന്ത് ലഭിച്ചുവെന്നതിൻ്റെ ഡാറ്റ ലഭ്യമാക്കുന്നതിനുള്ള ഔദ്യോഗികമായ പ്രക്രിയയാണ്. ആരൊക്കെയാണ് നേട്ടങ്ങൾ ഉണ്ടാക്കിയതെന്നും ആരൊക്കെ പുറന്തള്ളപ്പെട്ടുവെന്നും വ്യക്തമാകണം. അതിൻ്റെ അടിസ്ഥാനത്തിൽ സമ്പത്തും അധികാരവും വിഭവങ്ങളും ഉൾപ്പെടെയുള്ള സമസ്ത മേഖലകളിലും നീതിയിലും തുല്യതയിലും അധിഷ്ഠിതമായ പുനർ ക്രമീകരണം ആവശ്യമാണ്. അതിനാൽ ജാതി സെൻസസിനൊപ്പം സാമൂഹിക- സാമ്പത്തിക സർവെ കൂടി നടപ്പാക്കി വിവരങ്ങൾ പുറത്തുവരുമെന്ന് ഉറപ്പാക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ജാതി സെൻസസ് നടപ്പാക്കുന്നതിനെ എതിർത്ത സാഹചര്യത്തിലാണ് വിവിധ സംസ്ഥാനങ്ങൾ സ്വന്തം നിലയിൽ പരിമിതികളോടെ ആണെങ്കിലും ജാതി സെൻസസും സാമൂഹിക – സാമ്പത്തിക സർവെയും നടപ്പാക്കിയത്. ജനസംഖ്യയിൽ ഭൂരിപക്ഷമായ ആദിവാസികളും ദലിതരും ഒബിസി വിഭാഗങ്ങളും ന്യൂനപക്ഷങ്ങളും നേരിടുന്ന സാമ്പത്തികവും സാമൂഹികവുമായ പിന്നാക്കാവസ്ഥയാണ് ഈ സർവെ പുറത്തുകൊണ്ടുവന്നത്.

കേരളത്തിലും ജാതി സെൻസസ് നടപ്പാക്കണമെന്ന ആവശ്യം ദലിത് – പിന്നാക്ക – ന്യൂനപക്ഷ വിഭാഗങ്ങൾ ഉയർത്തിയെങ്കിലും പിണറായി വിജയൻ സർക്കാർ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. കേന്ദ്ര സർക്കാർ ജാതി സെൻസസ് നടപ്പാക്കണമെന്ന പ്രമേയം മധുര പാർട്ടി കോൺഗ്രസിൽ പാസാക്കി സിപിഎം ഉത്തരവാദിത്വത്തിൽ നിന്ന് കൈകഴുകി. പ്രതിപക്ഷത്ത് മുസ്ലിം ലീഗ് ഒഴികെയുള്ള ഒരു പാർട്ടിയും ഈ വിഷയം നിയമസഭയിലോ പുറത്തോ ഉന്നയിച്ചില്ല. മുന്നാക്ക സംവരണത്തിൽ ഒന്നിച്ച ഭരണ – പ്രതിപക്ഷ പാർട്ടികൾ ജാതി സെൻസസിനോട് പുറത്തിരിഞ്ഞ് നിന്നത് അവരുടെ സവർണ താൽപര്യമാണ് പുറത്തുകൊണ്ടുവന്നത്.

ഈ സന്ദർഭത്തിലാണ് കേരളത്തിൽ ജാതി സെൻസസ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രചാരണ പ്രക്ഷോഭണങ്ങളുടെ തുടർച്ചയായി മെയ് 30ന് കോട്ടയത്ത് വച്ച് കൺവൻഷൻ നടത്താൻ തീരുമാനിച്ചത്. കേന്ദ്ര സർക്കാർ ജാതി സെൻസസ് നടപ്പാക്കുമെന്ന തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ കൺവൻഷൻ തൽക്കാലത്തേക്ക് മാറ്റിവെക്കാൻ ജനാധിപത്യ പ്രസ്ഥാനം സംസ്ഥാന സംഘാടക സമിതി. കേന്ദ്ര സർക്കാർ ജാതി സെൻസസ് നടപ്പാക്കാൻ വൈകിയാൽ മറ്റ് സംഘടനകളുമായി യോജിച്ച് പ്രചാരണ പ്രക്ഷോഭണങ്ങൾ പുനരാരംഭിക്കും.

ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ തുടർ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ജൂൺ 8ന് കോട്ടയത്ത് സംസ്ഥാന പ്രവർത്തക യോഗം ചേരാനും തീരുമാനിച്ചു.

സംസ്ഥാന സംഘാടക സമിതിക്ക് വേണ്ടി ചെയർമാൻ
സണ്ണി എം കപിക്കാട്,കൺവിനർ
പി ജെ തോമസ്എ ന്നിവരാണ് ഇക്കാര്യങ്ങൾ അറിയിച്ചത്

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments