
ജാതി സെൻസസ് അല്ല ജാതി-മത സെൻസസാണ് വേണ്ടത്:കേന്ദ്ര-കേരള സർക്കാരുകളെ വിവരം ധരിപ്പിച്ചു: നടപ്പിലാക്കാൻ കാലതാമസം ഉണ്ടായാൽ സമരം: അംബേദ്‌കർ പ്രോഗ്രസ്സിവ് ഡെമോക്രാറ്റിക് ഫോറം
കോട്ടയം: ജാതി സെൻസസ് അല്ല ജാതി-മത സെൻസസാണ് വേണ്ടതന്ന്
അംബേദ്‌കർ പ്രോഗ്രസ്സിവ് ഡെമോക്രാറ്റിക് ഫോറം അഭിപ്രായപ്പെട്ടു.
ഇന്ന് ജാതി സെൻസസിനു വേണ്ടി രാജ്യം മുഴുവൻ മുറവിളി ഉയരുന്നു. ജാതി സെൻസസ് തീർച്ചയായും അനിവാര്യമാണെന്ന് അംബേദ്‌കർ പ്രോഗ്രസ്സിവ് ഡെമോക്രാറ്റിക് ഫോറം (എ പി ഡി എഫ്) കരുതുന്നു.
എന്നാൽ ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്ന ജാതി സെൻസസിലൂടെ ശേഖരിക്കപ്പെടുന്ന വിവരങ്ങൾ അപൂർണ്ണമായിരിക്കും. അതു കൊണ്ട് ജാതിയോടൊപ്പം മത വിഭാഗങ്ങൾ തിരിച്ചുള്ള സാമൂഹ്യ, സാമ്പത്തിക, തൊഴിൽ, രാഷ്ട്രീയ മണ്ഡലങ്ങളിലെ പങ്കാളിത്ത വിവരങ്ങൾ ശേഖരിക്കപ്പെട്ടാൽ
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാത്രമേ ഈ മണ്ഡലങ്ങളിലെ പുരോഗതിയിൽ കേരളത്തിലെ, ഇന്ത്യയിലെയും വിവിധ ജാതികൾക്കിടയിൽ ഇന്നു നില നിൽക്കുന്ന അന്തരവും അതിന്റെ കാരണങ്ങളും ലഭിക്കുകയുള്ളു. അപ്പോൾ മാത്രമാണ് സാമൂഹ്യ നീതിയിലധിഷ്ഠതമായ തിരുത്തൽ നടപടികൾ
സ്വീകരിക്കുവാൻ ഏതൊരു ഭരണകൂടത്തിനും സാദ്ധ്യമാവുകയുള്ളു. ഇത്തരം ഒരു സെൻസസ് കൊണ്ടു മാത്രമേ പട്ടിക ജാതി, പട്ടിക വർഗ്ഗ ക്രൈസ്തവർ ഉൾപ്പെടെ മുഴുവൻ പട്ടിക വിഭാഗങ്ങൾക്കും നീതി ലഭിക്കുകയുള്ളു.
1931 ലെ പൊതു സെൻസസും, 2011 ലെ സാമൂഹ്യ സാമ്പത്തിക ജാതി സെൻസസും, 2023 ലെ ബിഹാർ ജാതി സെൻസസും മാതൃകയാക്കി അവ നടപ്പിലാക്കിയ വിവരശേഖരണ രീതി
ശാസ്ത്രം പരിഷ്ക്കരിച്ചു ജാതി-മത സെൻസസ് ഉടൻ നടപ്പിലാക്കണമെന്ന് എ പി ഡി എഫ് ജനറൽ സെക്രട്ടറി ഷാജു വി ജോസഫ് കോട്ടയത്ത് പ്രസ്താവനയിൽ പറഞ്ഞു. കേരളാ, കേന്ദ്ര
സർക്കാരുകളെ ഈ ആവശ്യം ധരിപ്പിച്ചതായും ഇതു നടപ്പിലാക്കുന്നതിൽ കാല താമസമുണ്ടായാൽ സമര പരിപാടികൾ ആരംഭിക്കുമെന്നും ജനറൽ സെക്രട്ടറി കൂട്ടിച്ചേർത്തു.