play-sharp-fill
വീടിന്റെ മുകളിൽ ഉണങ്ങാൻ ഇട്ടിരുന്ന 1500 രൂപയോളം വില വരുന്ന ജാതിക്ക മോഷ്ടിച്ച കേസിൽ മധ്യവയസ്കനെ കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു

വീടിന്റെ മുകളിൽ ഉണങ്ങാൻ ഇട്ടിരുന്ന 1500 രൂപയോളം വില വരുന്ന ജാതിക്ക മോഷ്ടിച്ച കേസിൽ മധ്യവയസ്കനെ കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ

കാഞ്ഞിരപ്പള്ളി: വീട്ടിൽ നിന്നും ജാതിക്ക മോഷ്ടിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. കൊണ്ടൂർ വെയിലുകാണാപ്പാറ ഭാഗത്ത് മംഗളാംകുന്നേൽ വീട്ടിൽ ഭാസി എന്ന് വിളിക്കുന്ന രാജു ജോസഫ് (64) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.


ഇയാൾ ഈ മാസം എട്ടാം തീയതി ഉച്ചയ്ക്ക് 12 മണിയോടുകൂടി കുറുവാമൂഴി സ്വദേശിയായ മധ്യവയസ്കന്റെ വീടിന്റെ ടെറസിന്റെ മുകളിൽ അതിക്രമിച്ചു കയറി ഇവിടെ ഉണങ്ങാൻ ഇട്ടിരുന്ന 1500 രൂപയോളം വില വരുന്ന ജാതിക്കായും, കൊട്ടപ്പാക്കും മോഷണം ചെയ്ത് കടന്നുകളയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ തിരിച്ചറിയുകയും ഇയാളെ പിടികൂടുകയുമായിരുന്നു. മോഷണ മുതൽ പോലീസ് കണ്ടെടുക്കുകയും ചെയ്തു.

കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഓ ഫൈസൽ, എസ്.ഐ ഷാജിമോൻ, എ.എസ്.ഐ മാരായ ഹാരിസ്, ബിനു എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് ഈരാറ്റുപേട്ട, തിടനാട്, പാലാ എന്നീ സ്റ്റേഷനുകളിൽ മോഷണ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.