
കോട്ടയം: പത്തനംതിട്ട മുക്കൂട്ടുതറയിൽനിന്ന് 7 വർഷം മുൻപ് കാണാതായ കോളജ് വിദ്യാർഥിനി ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനക്കേസിൽ സിബിഐ സ്‌പെഷല്‍ ടീമിന്‍റെ രണ്ടാംഘട്ടം അന്വേഷണം ഒരു വര്‍ഷം പിന്നിടുന്നു. തിരുവനന്തപുരം സിജെഎം കോടതിയുടെ നിര്‍ദേശപ്രകാരം നടത്തുന്ന രണ്ടാംഘട്ടം അന്വേഷണം മുണ്ടക്കയം, പുഞ്ചവയല്‍ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് നീങ്ങുന്നത്.
സിബിഐയുടെ നാലംഗ ടീം എരുമേലിയില്‍ ക്യാമ്പ് ചെയ്താണു വിവിധ സാധ്യതകളും സാഹചര്യങ്ങളും ആരായുന്നത്.ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച് തെളിവു ലഭിക്കാതെ വന്നതോടെയാണ് ഹൈക്കോടതി നിര്‍ദേശപ്രകാരം സിബിഐ അന്വേഷണം ഏറ്റെടുത്ത്. ജെസ്‌ന ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നത് വ്യക്തമല്ലെന്നാണ് സിബിഐ ആദ്യഘട്ടം അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയത്.
എന്നാല്‍ ഒന്നാംഘട്ടം അന്വേഷണത്തില്‍ ഉള്‍പ്പെടാതെ പോയ ചില സാഹചര്യങ്ങളെയും വ്യക്തികളെയും അന്വേഷണപരിധിയില്‍ പെടുത്തണമെന്നാവശ്യപ്പെട്ട് ജെസ്‌നയുടെ പിതാവ് ജ യിംസ് സിജെഎം കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കഴിഞ്ഞവര്‍ഷം വീണ്ടും അന്വേഷണത്തിനുത്തരവിട്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2018 മാർച്ച് 22നാണ് ജെസ്നയെ കാണാതായത്. വീട്ടിൽനിന്ന് അച്ഛന്റെ സഹോദരിയുടെ വീട്ടിലേക്കെന്നു പറഞ്ഞ് ഓട്ടോയിൽ പോയ ജെസ്നയെ പിന്നെ ആരും കണ്ടിട്ടില്ല. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് സിബിഐ ഏറ്റെടുത്തത്.