വേറെ എത്ര കുളമുണ്ട്; പരിഷ്‌കാരം ഒരു വൈകല്യമായി മാറ്റരുത്; ശ്രദ്ധ പിടിച്ചു പറ്റാനാണ് ജാസ്മിൻ ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ ഇറങ്ങിയതെന്ന് ക്രിസ് വേണുഗോപാൽ

Spread the love

റിയാലിറ്റി ഷോ താരവും ഫാഷൻ ഇൻഫ്ലുവൻസറുമായ ജാസ്മിന്‍ ജാഫര്‍ ഗുരുവായൂർ ക്ഷേത്രക്കുളത്തിലിറങ്ങി റീല്‍സ് ചിത്രീകരിച്ചത് വലിയ രീതിയിൽ വിവാദമായിരുന്നു.

ശ്രീകൃഷ്ണ ഭഗവാനെ ആറാടിക്കുന്ന കുളത്തില്‍ വീഡിയോ ചിത്രീകരിക്കുന്നതിന് വിലക്കുണ്ട്. കൂടാതെ അഹിന്ദുക്കൾക്ക് കുളത്തിലിറങ്ങാൻ അനുമതിയുമില്ല. അവിടെയാണ് ജാസ്മിൻ കാല്‍ കഴുകിയടക്കം റീല്‍സ് ചിത്രീകരിച്ചത്. ക്ഷേത്ര ആചാരവിരുദ്ധമായി ഇങ്ങനെ ചെയ്തതിനെ തുടർന്ന് ക്ഷേത്രക്കുളത്തില്‍ പുണ്യാഹം തളിച്ച സുധികർമങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. അതിന് ശേഷം ജാസ്മിൻ ജാഫർ സോഷ്യല്‍ മീഡിയയിലൂടെ മാപ്പ് പറയുകയും ചെയ്തിരുന്നു.

എന്നാൽ ഇപ്പോഴിതാ നടനും ശബ്ദകലാകാരനുമായ ക്രിസ് വേണുഗോപാല്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സംസാരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രിസ് വേണുഗോപാലിന്റെ വാക്കുകൾ:

ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടർന്ന് വരുന്ന സ്ഥലമാണ് ക്ഷേത്രം. പരിഷ്കാരം ഒരു വൈകല്യമായി മാറരുത്. റീലെടുത്തത് തെറ്റെന്ന് ഞാൻ പറയുന്നില്ല. പക്ഷേ ആ കുളത്തിലാണോ റീലെടുക്കേണ്ടത്. വേറെ എത്ര കുളമുണ്ട്. എന്തോ വലുതായിട്ട് ചെയ്തുവെന്ന് കാണിക്കാനല്ലേ അത് ചെയ്തത്. ആചരിക്കുന്ന എല്ലാ കാര്യങ്ങളെയും ബഹുമാനിക്കുന്ന ആളാണ് ഞാൻ. അത് ഏത് മതവിഭാഗത്തില്‍പ്പെട്ട ആളുകളായാലും. ചെയ്യാൻ പാടില്ലയെന്നുപറഞ്ഞ കാര്യം ചെയ്യുന്നതല്ല പരിഷ്കാരം. ഇതിനുമുൻപും ഗുരുവായൂരില്‍ കേക്ക് കൊണ്ടുപോയി മുറിച്ച് റീല്‍സെടുത്തത് വലിയ പ്രശ്നമായിരുന്നു. അപ്പോള്‍ തന്നെ റീലെടുക്കുന്നതുമായി ബന്ധപ്പെട്ടുളള നിർദ്ദേശങ്ങള്‍ പുറത്തിറക്കിയതാണ്. അറിവ് വളരുമ്ബോള്‍ നമുക്കുണ്ടാകുന്നതാണ് പരിഷ്കാരം. അത് നൻമയിലേക്കാണ് ഉണ്ടാകേണ്ടത്. പരിഷ്കാരത്തിന്റെ പേരില്‍ മണ്ടത്തരങ്ങള്‍ കാണിക്കരുത്.