
ബിഗ്‌ബോസ് താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ ജാസ്മിന്‍ ജാഫര്‍ ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ റീല്‍സ് ചിത്രീകരിച്ചത് വിവാദമായി മാറിയ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സഗവിധായകനും നടനുമായ മേജര്‍ രവി.
ദൈവത്തിന് പ്രശ്‌നമില്ലെന്നും പ്രശ്‌നമുണ്ടാക്കുന്നത് മനുഷ്യനാണെന്നുമാണ് മേജര്‍ രവിയുടെ അഭിപ്രായം.
”ഞാനൊരു ഹാര്‍ഡ് കോര്‍ ഫനറ്റിക് അല്ല. ഞാനൊരു രാജ്യസ്നേഹിയാണ്. ബിജെപി എന്തെങ്കിലും തെറ്റ് ചെയ്താല്‍ നിങ്ങള്‍ ചെയ്തത് തെറ്റാണെന്ന് ഞാന്‍ പറയും. രണ്ട് ദിവസമായി ഗുരുവായൂര്‍ വിഷയത്തില്‍ എന്റെ വായടക്കാന്‍ ശ്രമിക്കുകയാണ് എല്ലാവരും. അതൊന്നും എനിക്ക് പറ്റില്ല. ഞാന്‍ മനുഷ്യനെ മനുഷ്യനായി കാണുന്ന വ്യക്തിയാണ്. അതില്‍ ഹിന്ദുവേത്, മുസ്ലീം ഏത് എന്ന് നോക്കാറില്ല” മേജര്‍ രവി പറയുന്നു.
അവര്‍ കയറിയിട്ടുണ്ടെങ്കില്‍, നിങ്ങള്‍ അറിയാതെ എത്രയാള്‍ക്കാര്‍ അമ്ബലത്തിന് അകത്ത് കയറിയിട്ടുണ്ടാകും. ആ കുട്ടി അറിയപ്പെടുന്നയാളായതിനാല്‍ അല്ലേ നിങ്ങള്‍ അറിഞ്ഞത് എന്നാണ് മേജര്‍ രവി ചോദിക്കുന്നത്. പിന്നാലെ തന്റെ നിലപാട് വ്യക്താക്കുകയും ചെയ്തു മേജര്‍ രവി.
”എന്റെ കാഴ്ചപ്പാട് ഇങ്ങനെയാണ്. കൃഷ്ണന് ഇതൊക്കെ കാണാന്‍ പറ്റുന്നുണ്ട്. ആര് കേറി, ആര് കേറിയില്ല എന്നൊക്കെ. മൂപ്പര്‍ ഒരു പ്രശ്നവും ഉണ്ടാക്കുന്നില്ലല്ലോ. നിങ്ങളിത് അറിഞ്ഞതു കൊണ്ട് മാത്രമല്ലേ. മനുഷ്യന്മാരുണ്ടാക്കുന്ന പ്രശ്നമാണിത്. അതുകൊണ്ട് ഞാനൊരു ഫനറ്റിക് രാജ്യസ്നേഹിയല്ല. ഞാനൊരു രാജ്യസ്നേഹിയാണ്. ഞാന്‍ കൊടിയും പിടിച്ച് വണ്ടിയില്‍ നിന്നുമിറങ്ങി ഭാരത് മാതാ കി ജയ് വിളിച്ച് നടന്നാല്‍ ഭ്രാന്താണെന്ന് നാട്ടുകാര്‍ പറയും” എന്നായിരുന്നു മേജര്‍ രവിയുടെ പ്രതികരണം.