
അങ്കമാലി : നിയന്ത്രണം വിട്ട കാറിടിച്ച് കോളജ് വിദ്യാർഥിനി ജാസ്ലിയ മരിച്ച സംഭവത്തില്‍ പ്രതിയായ ഡോ. സിറിയക് പി. ജോർജ് മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചു.
കോട്ടയം സെഷൻസ് കോടതിയിലാണ് പ്രതി ജാമ്യാപേക്ഷ നല്‍കിയത്. അപകടം നടന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഡോക്ടർക്ക് രക്ഷപ്പെടാൻ പോലീസ് വഴിവിട്ട സഹായം നല്‍കുന്നുവെന്ന് ആരോപിച്ച് ജാസ്ലിയയുടെ കുടുംബം കഴിഞ്ഞ ദിവസം വാർത്താ സമ്മേളനം നടത്തിയിരുന്നു.
ഫെബ്രുവരി 28-ന് അങ്കമാലി ടെല്‍ക് ജങ്ഷനില്‍ വെച്ചാണ് എടവനക്കാട് സ്വദേശിയായ ജാസ്ലിയ അപകടത്തില്‍പ്പെട്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അങ്കമാലി മോണിങ് സ്റ്റാർ കോളജിലെ രണ്ടാം വർഷ വിദ്യാർഥിനിയായിരുന്ന ജാസ്ലിയ പാർട്ട് ടൈം ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അതിരമ്പുഴ സ്വദേശിയായ സിറിയക് പി. ജോർജിന്റെ XUV 700 കാർ ഇടിച്ചത്. കാർ ഇടിച്ചു തെറിപ്പിച്ച ജാസ്ലിയയ്ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.



