ജർമ്മനിയിൽ നടക്കുന്ന മാക്സ് പ്ലാങ്ക് ലോ കോൺഫറൻസിൽ പങ്കെടുക്കാൻ ഇന്ത്യയുടെ ഏക പ്രതിനിധി കോട്ടയം കുമരകത്തു നിന്ന്: അഡ്വ. ശ്രുതി സൈജോ അടുത്ത മാസം ജർമ്മനിയിലേക്ക് പറക്കും

Spread the love

കോട്ടയം: ലോകത്തിലെ ഏറ്റവും വലിയ നിയമ ഗവേഷണ കൂട്ടായ്മയായ മാക്സ് പ്ലാങ്ക് യൂറോപ്യൻ ലോ ഗ്രൂപ്പ്സെപ്റ്റംബർ 4, 5 തീയതികളിൽ ജർമ്മനിയിൽ സംഘടിപ്പിക്കുന്ന നാലാമത് മാക്സ് പ്ലാങ്ക് ലോകോൺഫറൻസ് ഫോർ ഏർലി കരിയർ ലീഗൽ സ്കോളാർസ് 2025-ൽ (4th Max Planck Law Conference for Early Career Legal Scholars 2025 ) ഇന്ത്യയുടെ ഏക പ്രതിനിധിയായി പങ്കെടുക്കാൻ കുമരകം സ്വദേശിനി അഡ്വ. ശ്രുതി സൈജോയ്ക്ക് ക്ഷണം ലഭിച്ചു.

ഇതോടെ നാടിനും രാജ്യത്തിനും അഭിമാനമായിമാറിയിരിക്കുകയാണ് ഈ മിടുക്കി. ഡോക്ടറൽ, പോസ്റ്റ്-ഡോക്ടറൽ ഗവേഷണങ്ങൾക്ക് ലോകത്തിലെ ഏറ്റവും വലിയ പ്രോഗ്രാം നടത്തുന്നത് മാക്സ് പ്ലാങ്ക് യൂറോപ്യൻ ലോ ഗ്രൂപ്പാണ്. എസ് എസ് ആർ എൻ-ൽ (SSRN -Social Science Research Network) ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെടുന്ന നിയമ ഗവേഷണ പ്രബന്ധങ്ങളും ഈ ഗ്രൂപ്പിനോടു ബന്ധപ്പെട്ട ഗവേഷകരുടേതാണ്.

ഇത്തരം വേദിയിൽ ഇന്ത്യയിൽ നിന്ന് ഒരാൾ തിരഞ്ഞെടുക്കപ്പെട്ടത് തന്നെ വലിയ അംഗീകരമാണ്. 1100 യൂറോ മൂല്യമുള്ള സ്കോളർഷിപ്പോടെ പ്രബന്ധം അവതരിപ്പിക്കാൻ അവസരം ലഭിച്ച 18 ഗവേഷകരിൽ ഒരേയൊരു ഏഷ്യക്കാരിയും, യൂറോപ്പിന് പുറത്തുനിന്നും തെരഞ്ഞെടുക്കപ്പെട്ട ഏക പ്രതിനിധിയുമാണ് ശ്രുതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബി.ബി.എ–എൽ.എൽ.ബി (ഓണേഴ്‌സ്) യോഗ്യതയുള്ള ഏക രചയിതാവും ശ്രുതിയാണെന്നതും മറ്റൊരു പ്രത്യേകതയാണ്. ശ്രുതിയുടെ ഗവേഷണ പ്രബന്ധ അവതരണം, കോൺഫറൻസിനുശേഷം ലോക പ്രശസ്തമായ കേംബ്രിഡ്ജ് സർവകലാശാലയുടെ യൂറോപ്യൻ ലോ ഓപ്പൺ എന്ന ജേർണലിൽ പ്രസിദ്ധീകരിക്കപ്പെടും.

കോൺഫറൻസിൽ പങ്കെടുക്കുന്ന ശ്രുതിയുടെ സ്കോളർഷിപ്പിന്റെ ഭാഗമായി എയർ ടിക്കറ്റ് ചെലവുകളും, താമസ സൗകര്യവും, കോൺഫറൻസുമായി ബന്ധപ്പെട്ട മറ്റു പ്രധാന ചെലവുകളും സംഘാടകർ വഹിക്കും. ദേശീയ നിയമ സർവകലാശാലകളിൽ പഠിച്ചിട്ടില്ലാത്ത, കേരളത്തിലെ സാധാരണ ഒരു ലോ കോളേജിൽ നിന്നുള്ള ഒരു ബിരുദധാരിക്ക് ഇത്തരമൊരു അന്താരാഷ്ട്ര വേദിയിൽ അവസരം ലഭിച്ചത് അവരുടെ അക്കാദമിക് മികവും അസാമാന്യ പരിശ്രമവും കൊണ്ടാണ്.

കഴിഞ്ഞ വർഷം ശ്രുതിയുടെ ഗവേഷണ പ്രബന്ധം അമേരിക്കൻ യൂണിവേഴിസിറ്റിയുടെ ബുക്കിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടിരുന്നു. നിലവിൽ ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന ശ്രുതി, കുമരകം വാർഡ് 16ൽ പള്ളിക്കുടംപറമ്പിൽ പി.പി സൈജോ – ഇന്ദിര സൈജോ ദമ്പതികളുടെ മകളാണ്.
[12:13 pm, 22/8/2025] [email protected]: Shared Via Malayalam Editor : http://bit.ly/mtmandroid