video
play-sharp-fill
ജാർഖണ്ഡ് തിരഞ്ഞെടുപ്പ്: ബിജെപിയും കോൺഗ്രസും ഒപ്പത്തിനൊപ്പം

ജാർഖണ്ഡ് തിരഞ്ഞെടുപ്പ്: ബിജെപിയും കോൺഗ്രസും ഒപ്പത്തിനൊപ്പം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യഫല സൂചനകൾ പുറത്തു വരുമ്പോൾ കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം. കോൺഗ്രസിനൊപ്പം ജാർഖണ്ഡ് മുക്തി മോർച്ച കൂടി ചേരുന്ന മഹാസഖ്യം കേവല ഭൂരിപക്ഷത്തിലേയ്ക്കു കുതിക്കുകയാണ്. എന്നാൽ, ശക്തമായ പോരാട്ടം കാഴ്ച വച്ച് ബിജെപിയും ഒപ്പത്തിനൊപ്പമുണ്ട്. ആദ്യ റൗണ്ട് ഫല സൂചനകൾ പുറത്തു വരുമ്പോഴാണ് ഈ ഫല സൂചനകൾ.

ആകെ 81 സീറ്റുള്ള ജാർഖണ്ഡിലെ എല്ലാ മണ്ഡലങ്ങളിലേയ്ക്കും തിരഞ്ഞെടുപ്പ് നടക്കുകയാണ്. 39 സീറ്റുകളിലാണ് ബിജെപി മുന്നേറുന്നത്. 33 സീറ്റുകളിൽ കോൺഗ്രസും 14 സീറ്റുകളിൽ മറ്റു പാർട്ടികളും മുന്നേറുകയാണ്. എ.ജെ.എസ്.യു അഞ്ചു സീറ്റും, ജെവിഎം മൂന്നു സീറ്റും, മറ്റുള്ള കക്ഷികൾക്ക് ഒരു സീറ്റുമാണ് ഉള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള വിവിധ കക്ഷികൾ അടങ്ങുന്ന സഖ്യമാണ് മത്സരിക്കുന്നത്. ഇതിനിടെ ജാർഖണ്ഡ് മുക്തി മോർച്ചയുമായുള്ള രാഷ്ട്രീയ ചർച്ചകൾ ബിജെപി നേതൃത്വം ആരംഭിച്ചിട്ടുണ്ട്.