
ഡൽഹി: ബള്‍ഗേറിയൻ ജ്യോതിഷി ബാബ വാംഗയ്ക്ക് പിന്നാലെ പ്രവചനങ്ങള്‍ നടത്തി ലോകശ്രദ്ധ നേടുകയാണ് ജാപ്പനീസ് മാംഗ ആർട്ടിസ്റ്റ് റയോ തത്സുകി.’ന്യൂ ബാബ വാംഗ’ എന്നാണ് തത്സുകി അറിയപ്പെടുന്നത്.
ഇപ്പോഴിതാ ജൂലായ് മാസത്തെക്കുറിച്ച് തത്സുകി നടത്തിയ പ്രവചനത്തിന് പിന്നാലെ ലോകമൊട്ടാകെയുള്ള ആളുകള്‍ യാത്രകള്‍ റദ്ദാക്കുകയാണെന്നാണ് റിപ്പോർട്ടുകള്‍. പ്രവചനം ലോകത്തെയാകെ ആശങ്കയിലാക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
2025 ജൂലായില്‍ ജപ്പാനില്‍ വലിയൊരു സുനാമി ദുരന്തമുണ്ടാകുമെന്നാണ് തത്സുകിയുടെ പ്രവചനം.
‘ദി ഫ്യൂച്ചർ ഐ സോ’ എന്ന മാംഗയിലാണ് തത്സുകി 2025 ജൂലായ് അഞ്ചിന് കൂറ്റൻ സുനാമി ജപ്പാനെ പിടിച്ചുകുലുക്കുമെന്ന് പ്രവചിച്ചിരിക്കുന്നത്. ജപ്പാനും ഫിലിപ്പീൻസിനും ഇടയിലായി ആഴക്കടലില്‍ വിള്ളലുണ്ടാകുമെന്നും ഇതിന്റെ ഫലമായി സുനാമിയോ വൻ ഭൂകമ്ബമോ ഉണ്ടാകുമെന്നാണ് പ്രവചനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുൻപ് തത്സുകി നടത്തിയ രണ്ട് പ്രവചനങ്ങളും സംഭവിച്ചതിനാല്‍ പുതിയ പ്രവചനത്തില്‍ ആശങ്കയിലാണ് പലരും. 2011ല്‍ ജപ്പാനിലെ തൊഹോകു ഭൂകമ്ബം, സുനാമി എന്നിവ തത്സുകി പ്രവചിച്ചിരുന്നു. ഇത് യാഥാർത്ഥ്യമാവുകയും ചെയ്തു. 18,000ല്‍ അധികം പേർക്കാണ് അന്ന് ജീവൻ നഷ്ടമായത്. തത്സുകി പ്രവചിച്ച ഫുകുഷിമ ദയിച്ചി ആണവ ദുരന്തവും സംഭവിച്ചിരുന്നു.
പ്രവചനം പുറത്തുവന്നതോടെ ജപ്പാനിലേയ്ക്കുള്ള ഫ്ളൈറ്റ് ബുക്കിംഗുകളില്‍ 83 ശതമാനമാണ് ഇടിവുണ്ടായത്. കിഴക്കൻ ഏഷ്യയില്‍ നിന്നുള്ള വിനോദ സഞ്ചാരികളാണ് കൂടുതല്‍ യാത്ര റദ്ദാക്കുന്നത്. വേനലവധി ജപ്പാനില്‍ ആഘോഷിക്കാനിരുന്നവരാണ് ഭയം മൂലം യാത്രകള്‍ റദ്ദാക്കുന്നത്.
അതേസമയം, തത്സുകിയുടെ അശാസ്ത്രീയമായ പ്രവചനങ്ങള്‍ വിശ്വസിക്കരുതെന്നാണ് ജാപ്പനീസ് അധികൃതർ അഭ്യർത്ഥിക്കുന്നത്. ഇത്തരം പ്രവചനങ്ങള്‍ വിനോദ സഞ്ചാരമേഖലയെ സാരമായി ബാധിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
തത്സുകിയുടെ മുൻ പ്രവചനങ്ങള്‍
1995 കോബെ ഭൂകമ്ബം
2011 തൊഹോകു ഭൂകമ്ബം
2020ലെ കൊവിഡ് വ്യാപനം
ബ്രിട്ടീഷ് ഗായിക ഫ്രഡ്ഡി മെർകുറിയുടെ മരണം