കോവിഡ് കാലത്തെ കടം വീട്ടാൻ സ്ത്രീകൾ ലൈംഗിക വ്യവസായത്തിലേക്ക് നീങ്ങി: ടോക്കിയോയിൽ സെക്സ് ടൂറിസം വളരുന്നു:ചൈനയിൽ നിന്നു പോലും പുരുഷൻമാർ ജപ്പാനിലേക്ക്

Spread the love

ടോക്കിയോ: ലോകത്തില്‍ ഏറ്റവും നന്നായി ജീവിക്കാന്‍ കഴിയുന്ന നഗരങ്ങളിലൊന്നാണ് ജപ്പാന്‍. എന്നാല്‍ ജപ്പാനെ സംബന്ധിച്ച്‌ ഏറ്റവും ഞെട്ടലുണ്ടാക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.

തായ്‌ലന്റിലെ ബാങ്കോക്കിന് പുറമേ ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയും സെക്‌സ് ടൂറിസത്തിന്റെ കേന്ദ്രമായി മാറുകയാണ്. മറ്റ് കറന്‍സികള്‍ക്കെതിരെ ജാപ്പനീസ് കറന്‍സിയായ യെന്‍ ദുര്‍ബലമായതും ശക്തമായ ഇന്‍ബൗണ്ട് ടൂറിസവും ടോക്കിയോയിലെ സെക്സ് ടൂറിസം വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളാണെന്ന് പറയപ്പെടുന്നു.

ജപ്പാന്‍ ഒരു ദരിദ്രരാജ്യമായി മാറിയിരിക്കുകയാണെന്ന് ലൈസര്‍ കൗണ്‍സില്‍ പ്രൊട്ടക്‌ട് യൂത്ത്‌സ് സെക്രട്ടറി ജനറല്‍ യോഷിഹിഡേ തനക പറയുന്നതായി ‘ ദി സ്റ്റാര്‍’ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ‘വിദേശികളായ പുരുഷന്മാര്‍ക്ക് യുവതികളെ കിട്ടുന്നതിനും ലൈംഗിക ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനും വേണ്ടിയുള്ള ഒരു രാജ്യമായി ജപ്പാന്‍ മാറിക്കഴിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൈനയടക്കം പല രാജ്യങ്ങളില്‍ നിന്ന് പുരുഷന്മാര്‍ സെക്‌സ് ടൂറിസവുമായി ബന്ധപ്പെട്ട് ഇവിടേക്ക് വരുന്നുണ്ട്.’. ജപ്പാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തതാണിത്. ഇതുകൊണ്ടുതന്നെ അന്താരാഷ്ട്രതരത്തില്‍ ജാപ്പനീസ് സ്ത്രീകളെ എങ്ങനെ കാണുന്നു എന്നത് ഗുരുതരമായ ആശങ്കയാണെന്ന് ഗവണ്‍മെന്റും പറയുന്നുണ്ട്.

കോവിഡ് സമയത്ത് സ്ത്രീകള്‍ അനുഭവിച്ച സാമ്പത്തിക ബുദ്ധിമുട്ടുകളും ആ കടങ്ങള്‍ വീട്ടാനുള്ള അവരുടെ ക്ലേശങ്ങളുമാണ് ലൈംഗിക വ്യവസായങ്ങളിലേക്ക് തിരിയാന്‍ അവരെ പ്രേരിപ്പിച്ചത്. ഇത്തരത്തിലുള്ള അനധികൃത പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പൊലീസ് ഇവിടെ കര്‍ശനമായ നടപടിയും സ്വീകരിച്ചിട്ടുണ്ട്. രാജ്യവ്യാപകമായി 350 തോളം സ്ഥാപനങ്ങളുമായി കരാര്‍ ഒപ്പിടുകയും സോഷ്യല്‍ മീഡിയ വഴി സ്ത്രീകളെ റിക്രൂട്ട് ചെയ്യുകയും ചെയ്ത അഞ്ച് പേരെ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തുകഴിഞ്ഞു.

മെട്രോപൊളിറ്റന്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് (എം.പിഡി) പറയുന്നതനുസരിച്ച്‌ 2023 ല്‍ അറസ്റ്റിലായ 43 ശതമാനം സ്ത്രീകള്‍ ആതിഥേയ ക്ലബ്ബുകള്‍ക്കും പുരുഷന്മാര്‍ക്ക് പണം നല്‍കിയും തങ്ങളുടെ ശരീരം വില്‍ക്കാന്‍ തുടങ്ങി. അറസ്റ്റിലായവരില്‍ 80 ശതമാനം പേരും 20 വയസില്‍ താഴെയുള്ളവരാണെന്നതാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം. നെതര്‍ലന്‍ഡ് പോലുള്ള രാജ്യങ്ങളില്‍ വേശ്യാവൃത്തി നിയമപരമാണെങ്കിലും ജപ്പാനിലെ നിയമത്തിലുള്ള പഴുതുകളും മോശമായ കൃത്യനിര്‍വ്വഹണവും സ്ത്രീകളെ ഇത്തരത്തിലുളള അവസ്ഥയില്‍ എത്തിച്ചേരാന്‍ പ്രേരിപ്പിക്കുകയാണ്.