ജപ്പാനില്‍ ഭൂചലനം: പുതുവത്സരാഘോഷത്തിനിടെയുണ്ടായ ഭൂചലനത്തിനു റിക്ടര്‍ സ്‌കെയിലില്‍ 6 തീവ്രത

Spread the love

ടോക്യോ: പുതുവത്സരാഘോഷത്തിനിടെ ജപ്പാന്റെ കിഴക്കൻ നോഡ മേഖലയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലില്‍ 6 തീവ്രത രേഖപ്പെടുത്തി.

video
play-sharp-fill

19.3 കി.മി ആഴത്തിലാണ് ഭൂചലന പ്രഭവ കേന്ദ്രമെന്ന് യു എസ് ജിയോളജിക്കല്‍ സർവേ വ്യക്തമാക്കി.

ഇതുവരെ നാശനഷ്ടമോ ആളപായമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടില്ല. സുനാമി ഉണ്ടാകാൻ സാധ്യതയില്ലെന്നും, എന്നാല്‍ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും ജപ്പാൻ കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിസംബർ എട്ടിന് ജപ്പാനിലെ സെർജിയോണില്‍ 7.5 തീവ്രതയുള്ള ഭൂചലനമുണ്ടായിരുന്നു. ഭൂചലനത്തില്‍ 30 പേർക്ക് പരിക്കേറ്റിരുന്നു. 90,000 പേരെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപാർപ്പിച്ചത്. നവംബർ 30 ന് 5.6 തീവ്രതയുള്ള ഭൂചലനവും ജപ്പാനില്‍ അനുഭവപ്പെട്ടിരുന്നു.