മലപ്പുറം: താനൂര്‍ മുക്കോലയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു. താനൂർ പരിയാപുരം സ്വദേശി ഷിജിൽ (29) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കുശേഷമാണ് അപകമുണ്ടാടയത്.
ഉച്ചയ്ക്ക് 1.45ന് കോഴിക്കോട് നിന്നും പുറപ്പെട്ട ജനശതാബ്ദി എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് മരിച്ചത്. റെയിൽവേ ട്രാക്കിലൂടെ നടന്നു പോകുമ്പോൾ ട്രെയിൻ ഷിജിലിനെ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.