video
play-sharp-fill

സിപിഐ സ്ഥാനാര്‍ത്ഥിയെ കൊന്ന് ബിജെപി മുഖപത്രമായ ജന്മഭൂമി; സ്ഥാനാര്‍ത്ഥി മരിച്ചതായി പത്രത്തില്‍ ചിത്രമടക്കം വ്യാജവാര്‍ത്ത നല്‍കി

സിപിഐ സ്ഥാനാര്‍ത്ഥിയെ കൊന്ന് ബിജെപി മുഖപത്രമായ ജന്മഭൂമി; സ്ഥാനാര്‍ത്ഥി മരിച്ചതായി പത്രത്തില്‍ ചിത്രമടക്കം വ്യാജവാര്‍ത്ത നല്‍കി

Spread the love

സ്വന്തം ലേഖകന്‍

കോഴിക്കോട്: നാട്ടിക മണ്ഡലത്തിലെ സിപിഐ സ്ഥാനാര്‍ഥി മരിച്ചതായി ബിജെപി മുഖപത്രമായ ജന്മഭൂമിയില്‍ വ്യാജ വാര്‍ത്ത. നാട്ടികയിലെ സ്ഥാനാര്‍ഥി സി സി മുകുന്ദന്‍ മരിച്ചതായാണ് പത്രത്തിലെ ചരമകോളത്തില്‍ പടം സഹിതം വാര്‍ത്ത വന്നത്. സംഭവത്തില്‍ ജന്മഭൂമിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സിപിഐ നേതാക്കള്‍ അറിയിച്ചു. തൃശൂര്‍ എഡിഷന്‍ പത്രത്തില്‍ വന്ന വാര്‍ത്ത വിവാദമായതിനെ തുടര്‍ന്ന് പത്രത്തിന്റെ ഇ-പേപ്പര്‍ പിന്‍വലിച്ചിട്ടുണ്ട്.

മുകുന്ദന്റെ വ്യക്തി വിവരങ്ങളുള്‍പ്പെടെയാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. വ്യാജവാര്‍ത്ത നല്‍കിയ ജന്മഭൂമിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സി.പി.ഐ ജില്ലാ നേതൃത്വം അറിയിച്ചു. സംഭവത്തില്‍ പത്രത്തിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ഉയരുന്നുണ്ട്. എം.എല്‍.എ ഗീത ഗോപിയെ മാറ്റിയാണ് നാട്ടികയില്‍ സി.സി. മുകുന്ദന് സി.പി.ഐ സീറ്റ് നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group