ജനതാദൾ(എസ്) മേഖല നേതൃസമ്മേളനം 28 ന് കോട്ടയത്ത്: വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും: തിരുനക്കര അർബൻ ബാങ്ക് ഓഡിറ്റോറിയത്തിലാണ് സമ്മേളനം

Spread the love

കോട്ടയം: ജനതാദൾ(എസ്) മേഖല നേതൃസമ്മേളനം ഫെബ്രു 28 ന് തിരുനക്കര അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സ്വാഗതസംഘം ജനറൽ കൺവീനർ രാജീവ് നെല്ലിക്കുന്നേൽ, കൺവീനർമാരായ കെ എസ് രമേഷ് ബാബു, ഡോ. തോമസ് സി കാപ്പൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു .

video
play-sharp-fill

കോട്ടയം, എറണാകുളം, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിൽ നിന്നുള്ള സംസ്ഥാന കൗൺസിൽ അംഗങ്ങൾ, ജില്ലാ ഭാരവാഹികൾ, നിയോജക മണ്ഡലം പ്രസിഡന്റുമാർ. പോഷക സംഘടന പ്രസിഡന്റ്, സെക്രട്ടറി എന്നിവർ പങ്കെടുക്കും.

രാവിലെ 10 ന് പ്രതിനിധികളുടെ രജിസ്ടേഷൻ . തുടർന്ന് നടക്കുന്ന സമ്മേളനം വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി സാബു ജോർജ് അധ്യക്ഷത വഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസ് എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ജില്ലാ നേതാക്കളായ മുൻമന്ത്രി ജോസ് തെറ്റയിൽ, സംസ്ഥാന ജനറൽ സെക്രട്ടറി പി പി

ദിവാകരൻ, സംസ്ഥാന ഭാരവാഹികളായ സിബി ജോസ്, ജേക്കബ്ബ് ഉമ്മൻ, ജില്ലാ പ്രസിഡണ്ടുമാരായ കെ.എസ്.പ്രദീപ് കുമാർ, ജബ്ബാർ തച്ചയിൽ, കെ.എൻ.റോയി എന്നിവർ

പ്രസംഗിക്കും. ജില്ലാ പ്രസിഡന്റ് എം.ടി.കുര്യൻ സ്വാഗതവും ജില്ലാ ജനറൽ സെക്രട്ടറി രാജീവ് നെല്ലിക്കുന്നേൽ നന്ദിയും പറയും. ജില്ലാ സെക്രട്ടറി സജീവ് കറുകയിൽ പത്രസമ്മേളനത്തിൽ പങ്കെടുത്തു.