പാചകവാതക വില വര്‍ദ്ധനവിനെതിരെ ജനതാദൾ(എസ്) കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി സ്ക്വയറില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി; എം ടി കുര്യന്‍ ഉദ്ഘാടനം നിർവ്വഹിച്ചു

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: പാചകവാതകത്തിന്റെ വിലവർധനവിനെതിരെ ജനതാദള്‍(എസ്) കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി സ്ക്വയറില്‍ നടത്തിയ പ്രതിഷേധ സമരം ജനതാദള്‍ (എസ്) ജില്ലാ പ്രസിഡന്‍റ് എം ടി കുര്യന്‍ ഉദ്ഘാടനം ചെയ്തു.

ജനതാദള്‍ (എസ്) ജില്ലാ ജനറല്‍ സെക്രട്ടറി രാജീവ് നെല്ലിക്കുന്നേൽ അധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ വൈസ് പ്രസിഡന്‍റ് പ്രമോദ് കുര്യാക്കോസ്, ജില്ലാ സെക്രട്ടറി സജീവ് കറുകയില്‍, ജില്ലാട്രഷറര്‍ വി പി സെല്‍വര്‍, യുവജനതാദള്‍ (എസ്) ജില്ലാജനറല്‍ സെക്രട്ടറി ടോണി കുമരകം, ജനതാദള്‍ നിയോജക മണ്ഡലം പ്രസിഡന്‍റ് എ സി രാജേഷ്, മഹിളാ ജനതാദള്‍ (എസ്) ജില്ലാഭാരവാഹികളായ മെറ്റൽഡ് ജോസഫ്, അനില പി റ്റി, ജനതാദള്‍ എസ് ജില്ലാ കമ്മറ്റി അംഗങ്ങളായ സാജൻവര്‍ഗ്ഗീസ്, അജി അരയശ്ശേരില്‍, രാജേഷ് ചെങ്ങളം, എ കെ ആസാദ്, വിപിന്‍ എസ് എന്നിവര്‍ പ്രസംഗിച്ചു.