play-sharp-fill
ജനതാ കർഫ്യൂവിന്റെ പേരിൽ ജനത്തെ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തിയ മാധ്യമപ്രവർത്തകന്റെ ചിത്രം തേർഡ് ഐ ന്യൂസ് ലൈവിന്: പത്തനംതിട്ടയിൽ നാട്ടുകാരോട് സദാചാരഗുണ്ടായിസം കാട്ടിയത് പത്തനംതിട്ട മീഡിയയിലെ പ്രകാശ്; പരാതിയുമായി പത്തനംതിട്ട പ്രസ്‌ക്ലബ്

ജനതാ കർഫ്യൂവിന്റെ പേരിൽ ജനത്തെ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തിയ മാധ്യമപ്രവർത്തകന്റെ ചിത്രം തേർഡ് ഐ ന്യൂസ് ലൈവിന്: പത്തനംതിട്ടയിൽ നാട്ടുകാരോട് സദാചാരഗുണ്ടായിസം കാട്ടിയത് പത്തനംതിട്ട മീഡിയയിലെ പ്രകാശ്; പരാതിയുമായി പത്തനംതിട്ട പ്രസ്‌ക്ലബ്

തേർഡ് ഐ ബ്യൂറോ

തിരുവല്ല: ജനതാ കർഫ്യൂവിന്റെ പേരിൽ സാധാരണക്കാരായ ജനത്തെ നടുറോഡിൽ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തി, സദാചാര ഗുണ്ടായിസം കാട്ടിയത് പത്തനംതിട്ട മീഡിയയിലെ പ്രകാശ്.   പ്രധാനമന്ത്രി നരേന്ദ്രമോദി ജനതാ കർഫ്യൂ പ്രഖ്യാപിച്ച ഞായറാഴ്ചയാണ് പത്തനംതിട്ടയിൽ നടുറോഡിൽ ജനത്തെ തടഞ്ഞു നിർത്തി ഫെയ്‌സ്ബുക്ക് ലൈവിലൂടെ ഇയാൾ അപമാനിച്ചത്. ഇതിനെതിരെ പത്തനംതിട്ട പ്രസ്‌ക്ലബ് അടക്കം രംഗത്ത് എത്തിയിട്ടുണ്ട്.

ഞായറാഴ്ചയാണ് പത്തനംതിട്ട മീഡിയ എന്ന ഓൺലൈൻ ചാനൽ ലൈവ് വീഡിയോയിൽ നാട്ടുകാരെ തടഞ്ഞു നിർത്തി അപമാനിക്കുന്ന രീതിയിലുള്ള  ലൈവ് പ്രത്യക്ഷപ്പെട്ടത്. ഇത് മണിക്കൂറുകൾക്കുള്ളിൽ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തനംതിട്ട മീഡിയ എന്ന പേരിൽ ഫെയ്‌സ്ബുക്ക് പേജും, സൈറ്റും ഇയാൾ നടത്തുന്നുണ്ട്. എന്നാൽ, പത്തനംതിട്ടയിലെ കേരള പത്രപ്രവർത്തക യൂണിയന്റെ ഓഫിസായ പത്തനംതിട്ട പ്രസ്‌ക്ലബിൽ ഇയാൾക്ക് നിലവിൽ പ്രവേശനം ഇല്ല. ഇയാൾക്കെതിരെ പത്തനംതിട്ട പ്രസ്‌ക്ലബ് പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്.

പത്തനംതിട്ട പ്രസ്‌ക്ലബിന്റെ പരാതി ഇങ്ങനെ –

‘പത്തനംതിട്ട മീഡിയ’ എന്ന പേരില്‍ വരുന്ന ഫേസ്ബുക്ക് ലൈവുകള്‍, വാര്‍ത്തകള്‍ എന്നിവയ്ക്ക് പത്തനംതിട്ട പ്രസ്‌ക്ലബ്ബുമായി കേരള പത്രപ്രവര്‍ത്തക യൂണിയനുമായോ യാതൊരു ബന്ധവുമില്ലെന്ന് അറിയിക്കട്ടെ. ഇതുമായി ബന്ധപ്പെട്ട് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്ന ആള്‍ക്കോ അയാളുമായി ബന്ധപ്പെട്ട സ്ഥാപനത്തിനോ പത്തനംതിട്ട പ്രസ്‌ക്ലബ്ബില്‍ പ്രവേശനാനുമതി നേരത്തെ തന്നെ നിഷേധിച്ചിട്ടുള്ളതുമാണ്. സ്വയം മാധ്യമ പ്രവര്‍ത്തകന്‍ ചമഞ്ഞ് ഇയാള്‍ പടച്ചുവിടുന്ന വാര്‍ത്തകള്‍ക്കും സദാചാര പോലീസിംഗിനും പത്തനംതിട്ടയിലെ മാധ്യമ സമൂഹത്തിന് ഉത്തരവാദിത്വം ഇല്ലാത്തതുമാകുന്നു. ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പത്തനംതിട്ട പ്രസ്‌ക്ലബ്ബ് പരാതിയും നല്‍കിയിട്ടുണ്ട്.

– സെക്രട്ടറി
പ്രസ്‌ക്ലബ്ബ്,
പത്തനംതിട്ട

പ്രകാശിന്റെയും പത്തനംതിട്ട മീഡിയയുടെയും വിശദീകരണം ഇങ്ങനെ

പത്തനംതിട്ട മീഡിയ കേരള പത്ര പ്രവർത്തക അസോസിയേഷൻ അംഗവും ജില്ലാ ഭാരവാഹിയുമാണ്. മറ്റ് ഇതര സംഘടനകളുമായോ പത്തനംതിട്ട പ്രസ്സ് ക്ളബ്ബ്മായോ ബന്ധമില്ല. നൽകുന്ന വാർത്തകളുടെ പൂർണ്ണ ഉത്തരവാദിത്വം പത്തനംതിട്ട മീഡിയ മാനേജ്‌മെന്റിനാണ്.

പത്തനംതിട്ട മീഡിയ ഒരു ന്യുസ് പോർട്ടൽ ആണ്. വാർത്തകൾ ഷെയർ ചെയ്യുവാനാണ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾ ഉപയോഗിക്കുന്നത്. സ്പോട്ട് ലൈവ് വീഡിയോകൾ ഫെയ്‌സ് ബുക്ക് പേജിലൂടെ യാണ് നൽകുന്നത്. ഇതു ഒരു ഒൻലൈൻ ചാനൽ ആയതിനാൽ വാർത്തകൾ അതിവേഗം ജനങ്ങളിലേക്ക് എത്തും. അതുകൊണ്ടുതന്നെ സമൂഹമാധ്യത്തിൽ വ്യക്തിഹത്യ നടത്തുവാനുള്ള സംഘടിത ശ്രമവും ഏറെനാളായി ഉണ്ട്. എന്നാൽ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ ചില ഗൂഢ ലക്ഷ്യത്തോടുകൂടി പത്തനംതിട്ട പ്രസ്സ് ക്ലബ്ബിന്റേതായി സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതിനെതിരെ ഉചിതമായ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.

പത്തനംതിട്ട മീഡിയയുടെ ഫെയ്‌സ് ബുക്ക് പേജിൽ സഭ്യമല്ലാത്ത കമന്റുകളും ഭീഷണികളും നിരന്തരം കാണുന്നുണ്ട്. ആദ്യഘട്ടമായി ഇതൊക്കെ ഒഴിവാക്കുകയാണ്. എന്നാൽ ഇത്തരം നിയമവിരുദ്ധ നടപടികൾ തുടരുന്നപക്ഷം നിയമനടപടികളിലേക്കു നീങ്ങുവാൻ മാനേജ്‌മെന്റ് തയ്യാറാകും.

മറ്റു മാധ്യമങ്ങളുടെ ആഭ്യന്തര കാര്യങ്ങലിലും വാർത്താ പ്രസിദ്ധീകരണങ്ങളും പത്തനംതിട്ട മീഡിയാ മാനേജ്‌മെന്റ് പ്രതിനിധികളോ ഞങ്ങളുടെ ജീവനക്കാരോ ഇടപെടാറില്ല. എന്നാൽ തങ്ങൾ നിർദ്ദേശിക്കുന്ന പാതയിലൂടെ മാത്രം സഞ്ചരിച്ചാൽ മതിയെന്ന പത്തനംതിട്ടയിലെ ചില വല്യേട്ടന്മാരുടെ മനോഭാവവും പ്രവർത്തിയും ഇന്ന് എല്ലാ സീമകളും ലംഘിക്കുകയാണ്.

തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ നിയമപരമായ എല്ലാ നടപടികൾക്കും വിധേയരാകുവാൻ ജീവനക്കാരും മാനേജ്‌മെന്റും തയ്യാറാണ്. എന്നാൽ തൽപ്പര കക്ഷികളുടെ ഇൻഗിതത്തിനു കീഴ്പ്പെട്ട് മാധ്യമപ്രവർത്തനം നടത്തുവാൻ ഞങ്ങൾ തയ്യാറല്ലെന്ന് സ്നേഹ പൂർവം അറിയിക്കുന്നു.