
സ്വന്തം ലേഖകൻ
കോട്ടയം: ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കും, സാമൂഹ്യ തിന്മകൾക്കെതിരെയുള്ള ബോധവൽക്കരണത്തിനും നേതൃത്വം നൽകാനുള്ള കർമ്മ പരിപാടികൾ ജനശ്രീ സുസ്ഥിര വികസന മിഷൻ ആവിഷ്ക്കരിക്കുമെന്ന് ജനശ്രീ മിഷൻ സംസ്ഥാന ചെയർമാൻ എം.എം. ഹസ്സൻ . ജനശ്രീ കോട്ടയം ജില്ലാ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഹസ്സൻ. ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ എല്ലാ പഞ്ചായത്തുകളിലും ഉമ്മൻ ചാണ്ടി സ്മൃതി കേന്ദ്രങ്ങൾ രൂപീകരിക്കാൻ ജനശ്രീ മിഷൻ തീരുമാനിച്ചു.
2024 ഫെബ്രുവരി 2 ന് കോട്ടയത്തു നടത്തുന്ന ജനശ്രീമിഷന്റെ പതിനെട്ടാം ജന്മവാർഷിക സമ്മേളനത്തിൽ ഉമ്മൻ ചാണ്ടി സ്മൃതി കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നടത്തുമെന്ന് ജനശ്രീ ചെയർമാൻ അറിയിച്ചു. 2024 ഫെബ്രുവരി 2, 3, തീയതികളിൽ കോട്ടയത്ത് ഉമ്മൻ ചാണ്ടി സ്മൃതി സംഗമമായി പതിനെട്ടാം വാർഷികം സംഘടിപ്പിക്കുമെന്നും ഹസ്സൻ പറഞ്ഞു. സ്ത്രീധനത്തിനെതിരെ രക്ഷിതാക്കളെയും യുവാക്കളെയും ബോധവൽക്കരിക്കാൻ ജനശ്രീ മിഷൻ സ്ത്രീധന വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. സ്ത്രീധനം ചോദിക്കരുത് കൊടുക്കരുത് സ്ത്രീ തന്നെ ധനമാണ് എന്ന മുദ്രാവാക്യമുയർത്തി ക്കൊണ്ട് ജനശ്രീ സംഘടിപ്പിക്കുന്ന ക്യാമ്പയിനുകളിൽ രക്ഷിതാക്കളെ കൂടാതെ യുവജനങ്ങളെയും പങ്കെടുപ്പിക്കുമെന്നും എം.എം ഹസ്സൻ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജനശ്രീ മിഷൻ ജില്ലാ ചെയർമാൻ സാബു മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കെ. സി. ജോസഫ്, നാട്ടകം സുരേഷ്, അഡ്വ. പി. എ. സലീം, ഫിൽസൺ മാത്യു, തോമസ് കല്ലാടൻ, കെ.സി. നായർ, കെ.ജി. ഹരിദാസ്, ലത മോഹൻ എന്നിവർ പ്രസംഗിച്ചു.
ക്യാമ്പിന്റെ സമാപന സമ്മേളനം അഡ്വ. പി. എ സലീം ഉദ്ഘാടനം ചെയ്തു. സജി തോമസ്, അനിൽ കൂരോപ്പട, നൗഷാദ് ഇല്ലിക്കൽ, എം.കെ.ഷമീർ, ജെയിംസ് ജീരകത്തിൽ, ഷാജി സി. മാണി, പി.റ്റി.ജോസഫ് , വിശ്വനാഥൻ കുന്നപ്പള്ളി, എൻ . സി. തോമസ് , പി.പി. സിബിച്ചൻ, ബിജു കൂമ്പിക്കൻ , അബ്ദുൾ കരിം, ബേബി പ്രസാദ്, കെ. ബി.രാജൻ , അരുൺ സേവ്യർ, ലതാകുമാരി സലിമോൻ, ടോംസൺ ചക്കുപാറ എന്നിവർ പ്രസംഗിച്ചു.