
സാമൂഹ്യ തിന്മകൾക്കെതിരെ ജനശ്രീ പ്രവർത്തകർ ആശയപ്രചരണം നടത്തും – ജില്ലാ ക്യാമ്പ് ഡിസം: 9 – ന് തെള്ളകത്ത്
സ്വന്തം ലേഖകൻ
ജനശ്രീ ക്യാമ്പ് ശനിയാഴ്ച കോട്ടയം: വർദ്ധിച്ചുവരുന്ന സാമൂഹ്യ തിന്മകൾക്കെതിരെ ആശയ പ്രചരണം നടത്താനും ജീവകാരുണ്യ പ്രവർത്തനങ്ങൾ സജീവമാക്കാനും ജനശ്രീ പ്രവർത്തകർക്ക് പരിശീലനം നൽകാൻ ജില്ലാ ക്യാമ്പ് സംഘടിപ്പിക്കാൻ ജനശ്രീ മിഷൻ ജില്ലാ നേതൃസംഗമം തീരുമാനിച്ചു. ക്യാമ്പ് ഡിസംബർ 9 ശനിയാഴ്ച 10 മണിക്ക് തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ ജനശ്രീ സംസ്ഥാന ചെയർമാൻ എം.എം. ഹസ്സൻ ഉദ്ഘാടനം ചെയ്യും.
ജില്ലാ ചെയർമാൻ സാബു മാത്യു വിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന പ്രോഗ്രാം കമ്മറ്റി കൺവീനർ അഡ്വ. പി. എ. സലീം ഉദ്ഘാടനം ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ.സി. നായർ, കെ.ജി. ഹരിദാസ്, അനിൽ കൂരോപ്പട, ലത മോഹൻ, സജി തോമസ്, നൗഷാദ് ഇല്ലിക്കൽ, എം.കെ. ഷമീർ, പ്രമോദ് തടത്തിൽ, റ്റി.എസ്. സലീം, വിശ്വനാഥൻ കുന്നപ്പള്ളി, ജെയിംസ് ജീരകത്തിൽ, ഷൈൻ പാറയിൽ, ബേബി പ്രസാദ്, കെ.ബി. രാജൻ, ടോംസൺ ചക്കുപാറ, പി.റ്റി. ജോസഫ്എ ന്നിവർ പ്രസംഗിച്ചു