അയാം കമിംങ്ങ്..! ആരാധകരെ ഒന്നടങ്കം ഇളക്കി മറിച്ച് ‘ജനനായകൻ’ ട്രൈലർ; ചിത്രം ജനുവരി ഒന്നിന് തീയറ്ററുകളിലെത്തും; കട്ട വെയ്റ്റിംഗിൽ വിജയ് ഫാൻസ്‌

Spread the love

ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന വിജയ് നായകനായെത്തുന്ന ജനനായകൻ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. വിജയ്‌ അഭിനയിക്കുന്ന അവസാനചിത്രമെന്ന പ്രത്യേകതയാണ് ചിത്രം കൂടുതൽ പോപ്പുലർ ആക്കുന്നത്. വിജയ്‌ ആരാധകർ പ്രതീക്ഷിക്കുന്നതെല്ലാം ചിത്രത്തിലുണ്ടാവുമെന്ന സൂചനയാണ് ട്രെയിലർ നൽകിയിരിക്കുന്നത്.

video
play-sharp-fill

അതോടൊപ്പം തന്നെ ചിത്രത്തിലെ ഗാനങ്ങളും ഇതിനോടകം സൂപ്പർഹിറ്റാണ്. ടീസറിനും വലിയ രീതിയിലുള്ള വരവേല്പായിരുന്നു പ്രേക്ഷകർ നൽകിയത്. എച്ച് വിനോദ് സംവിധാനം ചെയ്ത് കെവിഎൻ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ വിജയ്‌ക്കൊപ്പം പൂജ ഹെഗ്ഡെ, തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ബോബി ഡിയോൾ, മമിത ബൈജു, ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, നരേൻ, പ്രിയാമണി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ചിത്രം  ജനുവരി ഒൻപതിനാണ് തിയേറ്ററുകളിലെത്തുന്നത്. വെങ്കട്ട് കെ നാരായണ ആണ് കെവിഎൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം. ഛായാഗ്രഹണം: സത്യൻ സൂര്യൻ, ആക്ഷൻ: അനൽ അരശ്, ആർട്ട്: വി. സെൽവകുമാർ, എഡിറ്റിങ്: പ്രദീപ് ഇ. രാഘവ്, കൊറിയോഗ്രാഫി: ശേഖർ, സുധൻ, ലിറിക്‌സ്: അറിവ്, കോസ്റ്റിയൂം: പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ: ഗോപി പ്രസന്ന, മേക്കപ്പ്: നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ: വീര ശങ്കർ എന്നിവരാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group